മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിലെ ഒരു കാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്നു ലിസിയെ ആണ് പ്രിയര്‍ശന്‍ പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാല്‍ ഇവര്‍ പിരിഞ്ഞു. ഇവരുടെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ അഭിനയ മേഖലയില്‍ സജീവമാകുകയാണ്. തെലുങ്കില്‍ സജീവമായ താരം മരയ്ക്കാര്‍ അറബികടലിന്റെ സിംഹത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതിന് മുമ്പ് റിലീസായത് ദുല്‍ഖര്‍ നായകനായ വരനെ ആവശ്യമുണ്ടെന്ന ചിത്രമാണ്. മരയ്ക്കാറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കയാണ് ആരാധകര്‍. ഇതിനിടയില്‍ കല്യാണി പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.
മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ട മരയ്ക്കാര്‍ കോവിഡ് പ്രതിസന്ധിയെതുടര്‍ന്നാണ് റിലീസ് മാറ്റിയത്. ഓണ്‍ലൈനായും ചിത്രം പുറത്തിറക്കുന്നില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. അതിനിടെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ചിത്രം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയത്. ഇപ്പോഴിതാ ഈ നേട്ടത്തെ കുറിച്ച് നടി കല്യാണി പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. കല്യാണിയുടെ സഹോദരന്‍ സിദ്ധാര്‍ഥിനും സംസ്ഥാന ചലചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
മികച്ച ഡബ്ബിംഗ്, വിഎഫ്എസ്, നൃത്തസംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌ക്കാരം ലഭിച്ചത്. സിനിമയിലെ നൃത്തരംഗങ്ങള്‍ ഒരുക്കിയ ബ്രിന്ദ മാസ്റ്ററെ അഭിനന്ദിച്ചുകൊണ്ടാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന കല്യാണി ഇന്‍സ്റ്റയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കല്യാണിയും പ്രിയദര്‍ശന്‍. കല്യാണിയും പ്രണവും ഒന്നിച്ചഭിനയിച്ച ഗാനരംഗത്തിന്റെ സ്റ്റില്‍ പുറത്തുവിട്ടാണ് കല്യാണി അഭിനന്ദനങ്ങള്‍ നേര്‍ന്നിരിക്കുന്നത്.
'സിനിമയുടെ കൊമേഴ്‌സ്യല്‍ റിലീസിന് മുമ്പേ നിങ്ങള്‍ക്ക് അനേക ഹൃദയങ്ങളും പുരസ്‌കാരങ്ങളും നേടാന്‍ കഴിഞ്ഞിരിക്കുകയാണ്. ഈ മനോഹരമായ ഗാനം, അതിലെ ദൃശ്യങ്ങളുടെ ആത്മാവ് ഇവ നല്‍കിയതിന് എന്റെ എല്ലാ സ്നേഹവും നന്ദിയും ബ്രിന്ദ മാസ്റ്ററിന് നേരുന്നു. പ്രേക്ഷകര്‍ ഇത് കാണുന്നത് വരെ കാത്തിരിക്കാനാവുന്നില്ല. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനായത് തന്നെ ഒരു ബഹുമതിയാണ്. നിങ്ങളുടെ നാലാമത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍' കല്യാണി ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുകയാണ്.
ചിത്രത്തില്‍ ആനന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ അര്‍ജുന് ശബ്ദം നല്‍കിയതിന് നടന്‍ വിനീതിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസക്കാരം ലഭിച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ ആയ സിദ്ധാര്‍ഥ് പ്രിയദര്‍ശന് ആണ് മറ്റൊരു പുരസ്‌കാരം ലഭിച്ചത്. മരക്കാറിന്റെ സെന്‍സറിംഗ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായതിനാലാണ് ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണ്ണയത്തില്‍ പരിഗണിക്കുകയുണ്ടായത്.