Latest News

നടന്‍ ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട്;ട്രെയിലര്‍ പുറത്ത്

Malayalilife
 നടന്‍ ബിജുക്കുട്ടന്‍ നായകനാകുന്ന കള്ളന്മാരുടെ വീട്;ട്രെയിലര്‍ പുറത്ത്

പ്രശസ്ത നടന്‍ ബിജുക്കുട്ടന്‍,പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവന്‍ ,ശ്രീകുമാര്‍ രഘു നാദന്‍ ,ഷെറീഫ് അകത്തേത്തറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹുസൈന്‍ അറോണി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'കള്ളന്മാരുടെ വീട് 'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റീലീസായി.

സുനില്‍ സുഖദ,ഉല്ലാസ് പന്തളം, നസീര്‍സംക്രാന്തി, ബിനീഷ് ബാസ്റ്റിന്‍,സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്ണന്‍ കാരാകുര്‍ശി,സലിം അലനെല്ലൂര്‍,ജോസ് തിരുവല്ല,വിമല്‍ മേനോന്‍, പ്രവീണ്‍ കുമാര്‍, ഗോപിക, രേഷ്മ, ഐശ്വര്യ സുജിത്ത്, അഞ്ജലി ,കരിങ്കാളി എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

കെ എച്ച് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹുസൈന്‍ അറോണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിര്‍വ്വഹിക്കുന്നു.ജോയ്‌സ് ലഹ,സുധാംശു എന്നിവര്‍ എഴുതിയ വരികള്‍ക്ക് അന്‍വര്‍ സാദത്ത്,ദക്ഷിണ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റിംങ്-സാനു സിദ്ദിഖ്,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മുഹമ്മദ് ഷെറീഫ്, ശ്രീകുമാര്‍ രഘുനാഥ്,കല-മധു,ശിവന്‍ കല്ലാടിക്കോട്, മണ്ണാര്‍ക്കാട്,മേക്കപ്പ്-സുധാകരന്‍,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍,പരസ്യക്കല-ഷമീര്‍,ആക്ഷന്‍-മാഫിയ ശശി, വിഘ്‌നേഷ് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മുത്തു കരിമ്പ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ചെന്താമരക്ഷന്‍ പി ജി,പി ആര്‍ ഒ-എ എ എസ് ദിനേശ്.

KALLANMARUDE VEEDU TRAILOR

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES