Latest News

ബ്രോ ഡാഡി'യുടെ സെറ്റില്‍ പീഡനം; പരാതി നല്‍കിയിട്ടും പീഡകനെ 'എമ്പുരാന്റെ' ഭാഗമാക്കി;പ്രതിയെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതാവ്;പരാതി സഹസംവിധായകന് എതിരെ

Malayalilife
 ബ്രോ ഡാഡി'യുടെ സെറ്റില്‍ പീഡനം; പരാതി നല്‍കിയിട്ടും പീഡകനെ 'എമ്പുരാന്റെ' ഭാഗമാക്കി;പ്രതിയെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതാവ്;പരാതി സഹസംവിധായകന് എതിരെ

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ച സഹസംവിധായകനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് ആരോപിച്ച് യുവനടി. സഹസംവിധായകനായ മന്‍സൂര്‍ റഷീദിനെതിരെയാണ് പരാതി.

സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് അതിജീവിത ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി അറിഞ്ഞിട്ടും ഇയാളെ എമ്പുരാന്‍ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി ആരോപിക്കുന്നു. പിന്നീട് ഇയാളെ സിനിമയില്‍ നിന്ന് നീക്കിയെന്ന് അണിയറക്കാര്‍ അറിയിച്ചു.

ഹൈദരാബാദ് പൊലീസ് മന്‍സൂര്‍ റഷീദിനെ അന്വേഷിച്ച് കേരളത്തില്‍ വന്നപ്പോള്‍ ഇയാളുടെ വീട്ടിലടക്കം ഒളിവില്‍ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോണ്‍ ട്രാക്കിംഗ് രേഖകള്‍ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി പറയുന്നു. സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും അനങ്ങിയില്ല. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ എന്നിവരെ 2021-ല്‍ തന്നെ പരാതി പറഞ്ഞ് വിളിച്ചതാണെന്നും ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും അതിജീവിത പറയുന്നു.
 
നാട്ടില്‍ തനിക്കും കുഞ്ഞിനുമെതിരെ വളരെ മോശം രീതിയില്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തി. ഹൈദരാബാദില്‍ പരാതി നല്‍കിയതിന്റെ പക വീട്ടാന്‍ മന്‍സൂര്‍ റഷീദ് തന്റെ കുടുംബജീവിതവും തകര്‍ത്തു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നത്. നിലവില്‍ ഹൈദരാബാദില്‍ ജീവിക്കുന്നത് ജീവഭയത്തോടെയെന്നും അതിജീവിത പറഞ്ഞു. കുഞ്ഞിനെയും തന്നെയും മന്‍സൂര്‍ കൊല്ലുമോ എന്ന് പേടിയുണ്ടെന്നും, വിലാസം പോലും ആരോടും പറയാതെയാണ് തെലങ്കാനയില്‍ ജീവിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

നാട്ടില്‍ വിവാഹമോചനക്കേസ് നടത്താന്‍ പോലും അഭിഭാഷകരെ കിട്ടാത്ത സാഹചര്യമാണ്. മന്‍സൂര്‍ പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയാണ് ഹൈദരാബാദിലെ ഹോട്ടലില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പരാതിക്കാരി പറയുന്നു. പ്രധാനതാരങ്ങള്‍ ഒഴികെ സിനിമയിലെ എല്ലാ താരങ്ങളും ക്രൂവും കഴിഞ്ഞ ഹോട്ടലിലാണ് താനും കഴിഞ്ഞത്. പ്രൊഡക്ഷന്‍ സംഘം തനിക്ക് മേക്ക് മൈ ട്രിപ്പില്‍ റൂമും ടിക്കറ്റും ബുക്ക് ചെയ്ത് തന്നതിന് തെളിവുണ്ട്. ഹൈദരാബാദില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യവും ശേഖരിച്ചതാണെന്നും ഇന്ന് തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കുമെന്നും പരാതിക്കാരി പറഞ്ഞു. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്ഐടിക്ക് ഇന്ന് മെയില്‍ വഴി പരാതി നല്‍കും.

നടിയുടെ വാക്കുകള്‍:

രണ്ട്-മൂന്ന് പ്രാവശ്യം ഞാന്‍ ബ്രോ ഡാഡിയുടെ സെറ്റില്‍ പോയിട്ടുണ്ട്. നാലാമത്തെ പ്രാവശ്യം ഒരു ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് സംശയമൊന്നും തോന്നിയില്ല. ഈ സിനിമയുടെ എല്ലാ ക്രൂവും ഉള്ള ഹോട്ടലില്‍ ഞാന്‍ റൂം ബുക്ക് ചെയ്തു. ആറ് മണി ആയപ്പോള്‍ ഞാന്‍ റൂമിലെത്തി. അന്ന് ഷൂട്ട് ഉണ്ടെന്ന് മന്‍സൂര്‍ പറഞ്ഞതു കൊണ്ടാണ് റൂം ബുക്ക് ചെയ്തത്. അന്ന് ശംഷാബാദ് ആയിരുന്നു ഷെഡ്യൂള്‍. അത് കഴിഞ്ഞ് എല്ലാവരും അവിടെ നിന്നും വന്നിരുന്നു. അപ്പോള്‍ മന്‍സൂര്‍ വിളിച്ച് പറഞ്ഞു, ഞാന്‍ അങ്ങോട്ട് വരുന്നുണ്ട്, അവിടെ ചീഫ് അസോസിയേറ്റിനെയും വേറെ ചിലരെയും കാണാന്‍ പോകാമെന്ന്. റെഡി ആയി ഇരിക്കാന്‍ പറഞ്ഞു.

ഞാന്‍ ഫ്രഷ് ആയി വന്നപ്പോള്‍ അയാള്‍ വന്നു. അവിടെയുള്ള രണ്ട് വിന്‍ഡോയുടെയും കര്‍ട്ടന്‍ തുറന്നിട്ട്, സംസാരിച്ച് എനിക്ക് സ്‌പ്രൈറ്റ് ഒഴിച്ച് തന്നു. എനിക്ക് സംശയം ഒന്നും തോന്നിയില്ല, ഞാന്‍ ആ സ്‌പ്രൈറ്റ് കുടിച്ചു. ചോക്ലേറ്റ് ഉണ്ടായിരുന്നു, ഞാന്‍ അത് കഴിച്ചില്ല. പെട്ടെന്ന് എനിക്ക് തലകറക്കവും ഭയങ്കര വിറയലും വന്നു. എനിക്ക് തലകറങ്ങുന്നുണ്ട്, തീരെ മേല എന്ന് ഞാന്‍ പറഞ്ഞു. എന്നോട് റെസ്റ്റ് എടുത്തോളാന്‍ അയാള്‍ പറഞ്ഞു. കുറച്ചു നേരം ഞാന്‍ അവിടെ ഇരുന്നു. പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് രാത്രി 11 മണിക്ക് ആണ്. വെപ്രാളം പോലെ തോന്നി. എന്നെ യൂസ് ചെയ്തു എന്ന് എനിക്ക് മനസിലായി. ഞാന്‍ പേടിച്ചിട്ട് 50 തവണ എങ്കിലും മന്‍സൂറിനെ ഫോണില്‍ വിളിച്ചു. അയാള്‍ എടുത്തില്ല.

അപ്പോള്‍ എന്റെ ഫ്രണ്ട്‌സിനെ വിളിച്ച് എനിക്ക് ഇങ്ങനെ സംഭവിച്ചു, ഞാന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു. അവര് എന്നോട് വെക്കേറ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നീട് വേറെ ആരെങ്കിലും വന്നാല്‍ പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥ ആയി പോകും എന്ന് പറഞ്ഞു. ഹസ്ബന്‍ഡിനോട് ഷൂട്ടിന് പോകുവാ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അല്ലാതെ ഈ സംഭവം പറഞ്ഞില്ല. ഹസ്ബന്‍ഡിനെ വിളിച്ച് എനിക്ക് തീരെ മേല വരാവോ എന്ന് ചോദിച്ചു. അങ്ങനെ വന്നു. ഹസ്ബന്‍ഡും ഞാനും കൊച്ചും ഉണ്ടായിരുന്നു. ഒരു മണി ആയപ്പോഴേക്ക് ഞങ്ങള്‍ വെക്കേറ്റ് ചെയ്ത് വീട്ടിലേക്ക് പോയി. എല്ലാ ക്രൂവും താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചിരുന്നത്. അതുകൊണ്ട് ഒരിക്കലും എനിക്ക് സംശയം തോന്നിയിരുന്നില്ല.

മേക്ക് മൈ ട്രിപ്പ് വഴിയാണ് ഹോട്ടലില്‍ റൂം എടുത്തത്. അതിന്റെ ഡീറ്റെയ്ല്‍സ് ഒക്കെ ഞാന്‍ പൊലീസിന് കൊടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യം ഒക്കെ എടുത്തിട്ടുണ്ട്. ഹൈദരാബാദ് പൊലീസ് ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് നല്ല പ്രഷര്‍ ഉണ്ട്. ഞാന്‍ സിനിമേലുള്ള കുറേ പേരോട് ഈ കേസിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാം അറിഞ്ഞു കൊണ്ട് തന്നെ എമ്പുരാന്‍ ലൊക്കേഷനിലേക്ക് പോയി. അവിടെ ഒരു മാസത്തോളം വര്‍ക്ക് ചെയ്തു. ലാസ്റ്റ് ഞാന്‍ വനിതാ കമ്മീഷന് പരാതി അയച്ചു. ഫെഫ്കയ്ക്ക് അയച്ചു. പരാതി കൊടുത്തിട്ട് ഒരു റിപ്ലൈ അയച്ചു. അത് അല്ലാതെ മറ്റ് പ്രതികരണങ്ങള്‍ ഒന്നുമില്ല. പൃഥ്വിരാജ് പില്ലേഴ്‌സ് എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അതില്‍ ഈ വ്യക്തിയുണ്ട്.

പൃഥ്വിരാജിന്റെ മാനേജരുമായി വേറൊരു വ്യക്തി വഴി കോണ്‍കോളില്‍ സംസാരിച്ചു. ബ്രോ ഡാഡിയുടെ ചീഫ് അസോസിയേറ്റ് തന്നെയാണ് എമ്പുരാന്റെയും ചീഫ് അസോസിയേറ്റും. ആ വ്യക്തിയെ വിളിച്ച് ഈ കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല, നോക്കട്ടെ എന്ന് പറഞ്ഞിട്ട് പുള്ളി ഒരാഴ്ചത്തോളം ഇയാളെ നിരീക്ഷിച്ചു. ഈ വ്യക്തിയുടെ ഫ്രണ്ടിന് വനിതാ കമ്മീഷന് നല്‍കിയ മെയിലിന്റെ കോപ്പി ഇട്ട് കൊടുക്കാന്‍ പറഞ്ഞു. പിന്നെയാണ് മാനേജര്‍ അറിയുന്നത്. അദ്ദേഹം എന്നോട് സംസാരിച്ചു. ഇയാളെ പറഞ്ഞുവിട്ടുവെന്ന് ചീഫ് അസോസിയേറ്റ് പറഞ്ഞു. അയാള്‍ കൂടുതല്‍ വര്‍ക്ക് ചെയ്തത് ഈ വ്യക്തിയുടെ അസോസിയേറ്റ് ആയിട്ടായിരുന്നു

Read more topics: # ബ്രോ ഡാഡി
Junior artist complaint sexual assaulT Brodaddy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES