Latest News

ബോളിവുഡ് താരം ഇമ്രാന്‍ ഖാന്റെ കൈ പിടിച്ച് തെന്നിന്ത്യന്‍ താരം ലേഖ വാഷിഗ്ടണ്‍ മുംബൈ എയര്‍പോര്‍ട്ടില്‍; ഇരുവരുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ വിവാഹ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു

Malayalilife
ബോളിവുഡ് താരം ഇമ്രാന്‍ ഖാന്റെ കൈ പിടിച്ച് തെന്നിന്ത്യന്‍ താരം ലേഖ വാഷിഗ്ടണ്‍ മുംബൈ എയര്‍പോര്‍ട്ടില്‍; ഇരുവരുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ വിവാഹ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു

ജാനേ തൂ യാ ജാനേ നാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഇമ്രാന്‍ ഖാന്‍.ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇമ്രാന്‍ നായകവേഷം ചെയ്തു. നടന്‍ ആമിര്‍ ഖാന്റെ മരുമകന്‍ കൂടിയാണ് ഇമ്രാന്‍. വര്‍ഷങ്ങളായി സിനിമ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇമ്രാന്‍ ഖാന്‍ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്

ഇമ്രാന്‍ ഖാനും തെന്നിന്ത്യന്‍ താരം ലേഖ വാഷിഗ്ടണും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് ഗോസിപ്പ് കോളത്തില്‍ഇടംപിടിക്കുന്നത്. ഇരുവരും ഒരുമിച്ച് മുംബെയില്‍ നിന്നുള്ള വീഡിയോ സമൂഹമാദ്ധ്യമത്തില്‍ വൈറലായതോടെയാണ് വാര്‍ത്ത പ്രചരിച്ചത്. 

വര്‍ഷങ്ങളായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന ഇമ്രാന്‍ ഖാന്‍ അടുത്തിടെ അഭിനയം നിറുത്തി ഫിലിം മേക്കര്‍ ആകാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.2011 ല്‍ ആണ് ബാല്യകാല സുഹൃത്തു കൂടിയായ അവന്തിക മാലിക്കിനെ ഇമ്രാന്‍ വിവാഹം കഴിച്ചത്. 2019 ല്‍ ഇമ്രാനും അവന്തികയും വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇമാറ എന്ന മകളുണ്ട്. 

ഏറെ നാളുകളായി ഇമ്രാനും ലേഖയും അടുപ്പത്തിലാണെന്ന് പാപ്പരാസികള്‍ പറയുന്നു. ഇമ്രാന്റെയും ലേഖയുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം അനുഷ്‌ക ശര്‍മ്മയും പങ്കജ് കപൂറും അഭിനയിച്ച 2013 ല്‍ പുറത്തിറങ്ങിയ മാതൃ കി ബിജ്‌ലി കാ മണ്ടോള എന്ന ചിത്രത്തില്‍ ഇമ്രാനും ലേഖയും ഒരുമിച്ചിരുന്നു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ലേഖ അഭിനയിച്ചിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

Imran Khan spotted hand in hand with rumoured girlfriend Lekha Washington

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES