സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തമിഴ് നടന്‍ വിശാല്‍. സിനിമയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്ന വിശാല്‍ ഇപ്പോള്‍ പൊതുവേദിയില്‍ തന്റെ മകളെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയിരിക്കുകയാണ്. വിശാലിന്റെ പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ വച്ചാണ് പെണ്‍കുട്ടിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്.
താന്‍ ക്രോണിക് ബാച്ചിലര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, എനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിയെ വിശാല്‍ വേദിയിലേക്ക് വിളിച്ചത്. ചെന്നൈയിലെ സ്‌റ്റൈല്ലാ മേരിസ് കോളേജിലെ വിദ്യാര്‍ഥിയാണെന്നും ആന്റണ്‍ മേരി എന്നാണ് മകളുടെ പേരെന്നും താരം പറഞ്ഞു.ഒരു സുഹൃത്തു വഴിയാണ് ആന്റണ്‍ മേരിയെ താരം പരിചയപ്പെടുന്നത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി.
വേദിയില്‍ എത്തിയ പെണ്‍ക്കുട്ടി വിശാല്‍ തന്റെ പിതാവിനെ പോലെയാണെന്നും അതെപ്പോഴും അങ്ങനെയായിരിക്കുമെന്നും അദ്ദേഹത്തോട് വളരെയധികം നന്ദിയുണ്ടെന്നും പറഞ്ഞു.കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളി ദമ്പതികളുടെ മകളാണ് ആന്റണ്‍ മേരി. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വിശാലിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടുമുട്ടിയ ഒരു വിദ്യാര്‍ഥിനിയെയാണ് വിശാല്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠിക്കാന്‍ താത്പര്യം പെണ്‍കുട്ടികളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആന്റണ്‍ മേരിയെ ഒരു സുഹൃത്തു വഴിയാണ് വിശാല്‍ കണ്ടുമുട്ടിയത്.
ആന്റണ്‍ മേരിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ സുഹൃത്തില്‍ നിന്നറിഞ്ഞ വിശാല്‍ പഠനവും മറ്റു ചിലവുകള്‍ ഏറ്റെടുക്കുകയായിരുന്നു. സ്റ്റെല്ലാ മേരീസ് കോളേജില്‍ പഠിക്കണമെന്നത് സ്വപ്നമായിരുന്നു. വിശാലിനെ പിതാവിന്റെ സ്ഥാനത്താണ് കാണുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിന് തുണയായ അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും ആന്റണ്‍ മേരി പറഞ്ഞു. പെണ്‍കുട്ടിയുടെ വാക്കുകള്‍ കേട്ടതോടെ നടനും വേദിയിലുള്ളവരും വികാരഭരിതരാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത