ഫോട്ടോഷൂട്ടുകളും ഉദ്ഘാടനങ്ങളിലുമൊക്കെ ലുക്കിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്ന താരമാണ് ഹണി റോസ്. ഇപ്പോളിതാ നടി പുത്തന്‍ മേക്ക ഓവറുമായി ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ചുരുണ്ട മുടിയില്‍ മദാമ്മ ലുക്കില്‍ തിയേറ്ററില്‍ സിനിമ കാണാന്‍ ഗ്ലാമര്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്.
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ആട്ടം എന്ന സിനിമ കാണാന്‍ തിയറ്റില്‍ എത്തിയ ഹണിയുടെ പുതിയ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോഡികോണ്‍ ബ്ലാക്ക് ഡ്രസ്സും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം സിനിമ കാണാനെത്തിയത്. ഇത്രയും നാള്‍ സ്‌ട്രെയ്റ്റണ്‍ ചെയ്തിരുന്ന മുടി ചുരുട്ടിയാണ് ഇട്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ച് ചുരുണ്ട മുടിയില്‍ എത്തിയ താരത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു,
ഇതിന്റെ വീഡിയോകള്‍ വന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഏറെയും ട്രോളുകളാണ്. 'ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്, ഏതാ ഈ മദാമ, യെ ക്യാ ഹുവാ, കുമ്മായത്തില്‍ വീണാ, മാവില്‍ കുളിച്ചിട്ടാണോ വരുന്നത്, മിടുക്കി ആയിരുന്നു പിന്നെ എന്തോ സംഭവിച്ചു, ഇംഗ്ലീഷുകാരി ആണെന്ന് തോന്നുന്നു...' പഴയ ലുക്കായിരുന്നു നല്ലത്, ഇനി എപ്പോഴാണ് ഹണി ഈ ലുക്കില്‍ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടുക' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
മോണ്‍സ്റ്റര്‍ ആണ് ഹണിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. നിലവില്‍ റേച്ചല്‍ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ ചിത്രമായി അിണയറയില്‍ ഒരുങ്ങുന്നത്. കരിയറിലെ വളരെ ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രമാകും അതെന്നുള്ളത് സിനിമയുടെ അപ്‌ഡേറ്റുകളില്‍ നിന്നും ആരാധകര്‍ക്ക് മനസ്സിലായ കാര്യമാണ്.