Latest News

രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്; പുരസ്‌കാരം ഇളയരാജ ചിത്രത്തിലെ അഭിനയത്തിന്

Malayalilife
രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്; പുരസ്‌കാരം ഇളയരാജ ചിത്രത്തിലെ അഭിനയത്തിന്

ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിൽപ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയിൽ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ.

ഇളയരാജയ്ക്ക് മികച്ച നടൻ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു.പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കുംഗോൾഡൻ കൈറ്റ് പുരസ്‌കാരം സിനിമക്കും ലഭിച്ചു.മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്.
            
എഴുത്തുകാരൻ സുദീപ് ടി. ജോർജിന്റെതായിരുന്നു ഇളയരാജയുടെ തിരക്കഥ. ഹരിശ്രീ അശോകൻ, ഗോകുൽ സുരേഷ്, മാസ്റ്റർ ആദിത്, ബേബി ആർദ്ര, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായിരുന്നു.

Guinness pakru Record for Best Actor at the International Film Festival

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക