Latest News

 തമിഴ് സിനിമകളില്‍ ഇനി തമിഴ് താരങ്ങള്‍ മാത്രം മത; മലയാളി താരങ്ങള്‍ക്ക് അടക്കം തിരിച്ചടി നല്കുന്ന പുതിയ നിബന്ധനകളുമായി ഫെഫ്‌സി; പ്രതിഷേധം ശക്തം

Malayalilife
  തമിഴ് സിനിമകളില്‍ ഇനി തമിഴ് താരങ്ങള്‍ മാത്രം മത; മലയാളി താരങ്ങള്‍ക്ക് അടക്കം തിരിച്ചടി നല്കുന്ന പുതിയ നിബന്ധനകളുമായി ഫെഫ്‌സി; പ്രതിഷേധം ശക്തം

മിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നതുള്‍പ്പെടെ മറ്റു ചില നിര്‍ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു.

മലയാളികളായ ഒരുപാട് അഭിനേതാക്കള്‍ അന്യഭാഷകളിലഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിട്ടുണ്ട്. അന്യഭാഷകളില്‍ നിന്നെത്തി മലയാള സിനിമയില്‍ നിന്ന് കൈയടി നേടിയ അഭിനേതാക്കളും കുറവല്ല. എന്നാലിപ്പോ
ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി) യുടെ നിബന്ധന എല്ലാവര്‍ക്കും തിരിച്ചടിയാകും.

തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്‌നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിര്‍ദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിര്‍മ്മാതാക്കള്‍ക്ക് എഴുതി നല്‍കണം. സംവിധായകന്‍ കഥയുടെ രചയിതാവാണെങ്കില്‍, കഥയുടെ അവകാശത്തിന് പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം.

Read more topics: # ഫെഫ്‌സി
FEFSI issues new regulations for TAMIL MOVIE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES