മഹാനടി, സീതാരാമം എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഇടംനേടിയ ദുല്‍ഖര്‍ നന്ദമുറി ബാലകൃഷ്ണയ്ക്കൊപ്പം വീണ്ടും തെലുങ്കിലേക്ക് എത്തുന്നു.നന്ദമുരി ബാലകൃഷ്ണയുടെ സഹോദരനായി ആണ് ദുല്‍ഖര്‍ എത്തുക.
ബാലകൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ബോബി കോലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്മാന് സഹോദര വേഷത്തില്‍ എത്തുന്നത്.ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമാണ്. ബോബി ഡിയോള്‍ , ഗൗതം മേനോന് ഉള്‍പ്പെടെ വന്‍ താരനിരയുണ്ട്.
എന്‍.ബി.കെ 109 എന്നു താത്കാലികമായി പേരിട്ട ചിത്രത്തില്‍ ദുല്‍ഖറിന്റെ സീനുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കര്‍ ആണ് ദുല്‍ഖര്‍ നായകനായി തെലുങ്കില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. സീതാരാമത്തിനുശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കര്‍.അന്യ ഭാഷകളിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ സജീവം.
മലയാളത്തില്‍ കിംഗ് ഒഫ് കൊത്ത ആണ് ദുല്‍ഖര്‍ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. മലയാളത്തില്‍ സൗബിന് ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇനി അഭിനയിക്കുക. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നേരത്തെ ഓതിരം കടകം എന്ന ചിത്രം ദുല്‍ഖര്‍ സല്മാന് നായകനായി സൗബിന് ഷാഹിര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓതിരം കടകത്തിന് മുന്‍പ് മറ്രൊരു ചിത്രം സംവിധാനം ചെയ്യാനാണ് തീരുമാനം.ആക്ഷന്‍ ത്രില്ലറാണ് പുതിയ ചിത്രം .പറവ ആണ് സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം.. ഷെയ്ന് നിഗം നായകനായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിച്ചിരുന്നു.