ബോളിവുഡില്‍ എല്ലാക്കാലവും തന്റേതായ ഫാന്‍ ഫോളോംവിംഗ് ഉണ്ടാക്കിയിട്ടുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു അനുരാഗ് കശ്യപ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ദൊബാര എന്ന പേരിലെത്തുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. പവൈല്‍ ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി.
2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്റെ റീമേക്ക് ആണ് ദൊബാര. മിസ്റ്ററി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം: സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിംഗ്: ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിംഗ്: ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍: അമൃത് പാല് സിംഗ്, വസ്ത്രാലങ്കാരം: പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അമിത് എ നായിക്, പശ്ചാത്തല സംഗീതം: ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍: ധിമ്മന്‍ കര്‍മാകര്‍, സംഗീതം: ഷോര്‍ പൊലീസ്, ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ്: തേജീന്ദര്‍ സിംഗ്. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.
2018ല്‍ പുറത്തിറങ്ങിയ മന്മര്സിയാന് ആണ് അനുരാഗിന്റെ സംവിധാനത്തില്‍ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം.