Latest News

ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുത്തിട്ടില്ല; വാങ്ങിയ പണത്തിന് ജോലി ചെയ്യാതിരുന്നിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി താരപുത്രി ദിയകൃഷ്ണ

Malayalilife
ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുത്തിട്ടില്ല; വാങ്ങിയ പണത്തിന് ജോലി ചെയ്യാതിരുന്നിട്ടില്ല; ആരോപണങ്ങൾക്ക്  മറുപടിയുമായി  താരപുത്രി ദിയകൃഷ്ണ

ലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മക്കളെല്ലാവരും  അഭിനയ രംഗത്തേക്ക് ചുവട് വച്ച് കഴിഞ്ഞു. ലോക്ക് ഡൌൺ കാലമായതിനാൽ തന്നെ ഇപ്പോൾ കൃഷ്ണകുമാറിന്റെ കുടുംബം ഇപ്പോൾ സോഷ്യൽ മേടയിൽ സജീവമാണ്. .ഇപ്പോളിതാ കൃഷ്ണകുമാറിന്റെ മകൾ ദിയയെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.പല പ്രൊഡക്റ്റുകളേയും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ  പരിചയപ്പെടുത്താറുണ്ട്. ഇങ്ങനെ പ്രൊമോഷനുമായി ബന്ധപ്പെട്ടൊരു വിവാദത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ഈ താരപുത്രി ദിയ കൃഷ്ണ. ദിയ മറുപടി നല്‍കിയിരിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് .

താനുമായുള്ള പ്രശ്‌നത്തില്‍ തന്റെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദിയ പറയുന്നത്. അതേസമയം താന്‍ ആരേയും അപമാനിക്കാന്‍ തയ്യാറല്ലെന്നും അതില്‍ തനിക്ക് താല്‍പര്യമില്ലെന്നും ദിയ പറയുന്നു.നേരത്ത ഒരു മലയാളി യുവാവ് തന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ലീഗലായി നീങ്ങുമെന്ന് വ്യക്തമായതോടെയാണ് അയാള്‍ പിന്മാറിയതെന്നും ദിയ പറയുന്നു. ഇപ്പോള്‍ വീണ്ടും കരിവാരിതേക്കാനായി ഒരാള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ അയാളുടെ പേരും മറ്റ് വിവരങ്ങളും താന്‍ പറയുന്നില്ലെന്നും ദിയ പറയുന്നു.സാലറിയില്ലാതെ ആരും എവിടേയും ജോലി ചെയ്യില്ലെന്നാണ് ദിയ പറയുന്നത്. താനും അതാണ് ചെയ്തത്. താന്‍ എന്തെങ്കിലും പ്രൊമോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്യുന്ന പണിക്കുള്ള പ്രതിഫലം വാങ്ങാറുണ്ടെന്ന് താരം വ്യക്തമാക്കുന്നു. ഒരു മാസം മുന്‍പായി ഒരു പേജുമായി കൊളാബറേറ്റ് ചെയ്തിരുന്നു. അവരുമായി രണ്ടര വര്‍ഷത്തെ ബന്ധമുണ്ടെന്നും മുന്‍പ് അവര്‍ താനുമായി ചേര്‍ന്ന് നടത്തിയ വര്‍ക്കിന് നല്ല റീച്ച് ലഭിച്ചിരുന്നുവെന്നും അതാണ് വീണ്ടും തനിക്ക് അരികിലേക്ക് വന്നതെന്നും ദിയ പറയുന്നു.

എന്നാല്‍ താന്‍ തന്റെ പ്രതിഫലം പറഞ്ഞപ്പോള്‍ അത് കൂടുതലാണെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം മുമ്പത്തെ റേറ്റ് ആയിരിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയതോടെ അവര്‍ ഓക്കെ ആയെന്നും എന്നാല്‍ പണം ഇന്‍സ്റ്റാള്‍മെന്റായിട്ടേ തരികയുള്ളൂവെന്ന് അവര്‍ പറഞ്ഞുവെന്നും അങ്ങനെ പല തവണയായി തനിക്ക് പണം നല്‍കിയെന്നും ദിയ പറയുന്നു. എന്നാല്‍ വിചാരിച്ചപോലെ റീച്ച് ലഭിച്ചില്ലെന്ന് അവര്‍ പരാതിപ്പെട്ടുവെന്നാണ് ദിയ പറയുന്നത്. അത് തന്റെ തെറ്റല്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

പിന്നീട് സംഭവം പുറത്ത് വന്നത് താന്‍ പണം എടുത്തുവെന്നും അവരുടെ ചാറ്റ് ഓപ്പണ്‍ ചെയ്തില്ലെന്ന തരത്തിലാണ്. അതേസമയം ഇതിനിടയിലൊരു സ്‌കാമര്‍ ഉണ്ടെന്നും പക്ഷെ അയാള്‍ മലയാളിയല്ലെന്നും ദിയ പറയുന്നു. ഇയാള്‍ ഓരോരുത്തരെ കുറിച്ചും തെറി പറയുകയാണ്. പേജിനെ സഹായിക്കുന്ന തരത്തിലാണ് സംസാരിക്കുന്നതെന്നും തന്റെ കുടുംബത്തേയും റിലേഷന്‍ഷിപ്പിനേയും കുറിച്ച് സംസാരിക്കുന്നുണ്ടെന്നും അതിനെന്ത് അവകാശമാണുള്ളതെന്നും ദിയ ചോദിക്കുന്നു.

താന്‍ ആരുടേയും പണം പറ്റിച്ച് തട്ടിയെടുത്തിട്ടില്ല. വാങ്ങിയ പണത്തിന് ജോലി ചെയ്യാതിരുന്നിട്ടില്ല. ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലമാണ് വാങ്ങുന്നത്. ആരേയും പറ്റിച്ചിട്ടില്ലെന്നും താന്‍ പണം മോഷ്ടിച്ചുവെന്നാണ് പറയുന്നതെന്നും തമിഴര്‍ പോലും വന്ന് തെറി പറയുകയാണെന്നും അപവാദം പ്രചരിപ്പിച്ചാല്‍ കേസ് കൊടുക്കാവുന്നതേയുള്ളൂവെന്നും ദിയ ഓര്‍മ്മിപ്പിക്കുന്നു. തന്റെ അച്ഛന്റെ രാഷ്ട്രീയം വരെ കളിയാക്കുന്നുണ്ടെന്നും ദിയ പറയുന്നു.

Diya krishna viral video about controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES