മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനാണ് രഞ്ജിത്. നിരവധി ശ്രദ്ധേയമായ സിനിമകളാണ് അദ്ദേഹം മലയാള സിനിമ പ്രേമികൾക്ക് നല്കിയിട്ടുള്ളതും. എന്നാൽ ഇപ്പോൾ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍, സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍ എന്നിങ്ങനെ രണ്ട് തരം വിമര്‍ശകര്‍ ഉണ്ടെന്നും അതിരു കടന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുമ്പോള്‍ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്ന പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്എന്ന പ്രയോഗമാണ് മനസിലേക്ക് വരുന്നതെന്നും രഞ്ജിത്ത് തുറന്നടിച്ചു.
വിമര്‍ശകര്‍ രണ്ട് തരമാണ്. ഒന്ന് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍. മറ്റൊന്ന് സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍. ഇത് നമുക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊതുവെ ഞാന്‍ ചെയ്യുന്നത് ഈ വിമര്‍ശനങ്ങളെ മാറ്റി നിര്‍ത്തുക എന്നതാണ്. എല്ലാ കാര്യത്തിലും വിമര്‍ശനങ്ങള്‍ നടക്കും എന്നും രഞ്ജിത്ത് പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ എന്നോട് ചോദിച്ചു, ശെരി എന്ന് പറയുകയും ചെയ്തു. വിമര്‍ശനങ്ങള്‍ക്കൊക്കെ ഒരു മറുപടിയേയുള്ളു. അതിരു കടന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്നെ ഒരു പ്രയോഗമാണ് ഓര്‍മ വരിക. പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട് എന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.