രാജ്യത്തെ കവിടിന്റെ രണ്ടാം തരംഗം ആഞ്ഞ് പിടിച്ചുലയ്ക്കുകയാണ്. നിലവിൽ കേരളം സംസ്ഥാനത്തും സ്ഥിതി വളരെ മോശമാണ്. ഇപ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. ആനകളെ പങ്കെടുപ്പിക്കണമെങ്കില്‍ പാപ്പാന്മാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമാണ് നിയന്ത്രണങ്ങള്‍ ആണ് ഇപ്പോൾ സർക്കാർ കൊണ്ട് വന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതിനെല്ലാം എതിരെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി വിമർശനം ഉന്നയിച്ചിരിക്കുകയാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ജിയോ തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത്.
എഴുത്ത് Achinthya Chinthyaroopa,പൂരം നടത്താന്‍ പറ്റില്ലെന്ന് പറയാന്‍ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാല്‍ അതിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്‍ക്കുന്ന ആചാരസംരക്ഷകര്‍. ഒരു നാടുമുഴുവന്‍ രോഗികളായാലും ചത്ത്‌പോയാലും ഞങ്ങള്‍ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികള്‍. സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ.
അതേസമയം ജിയോ ബേബിയുടെ പ്രതികരണത്തിനെതിരെ പലരും കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഡോ, ഇവിടെ തെരഞ്ഞെടുപ്പ് പൂരവും മുഖ്യന്റെ കോവിഡ് പോസിറ്റീവ് പൂരവും നടന്നപ്പോള്‍ തന്റെ വായില്‍ പഴം ആയിരുന്നോ? എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഓരോ കന്യസ്ത്രീകളും കിണറ്റില്‍ ചാടുന്നതിനെ കുറിച്ച് നിനക്കോനും പറയാനില്ലെ ഊളെ .പൂരത്തിന്റെ കാര്യം നോക്കാന്‍ ഇവിടെ ഹിന്ദുക്കള്‍ ഉണ്ട്. എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.