മലയാള സിനിമ ലോകത്ത് ഒരു കാലത്ത് തിളക്കമാർന്ന താരമായി മാറിയ നടിയാണ് കനക. ഒരു നടി എന്നതോടൊപ്പം തന്നെ കനക ഒരു താരപുത്രി കൂടിയാണ്. തമിഴിലെ മുന്നടി ദേവികയുടെ മകൾ കൂടിയാണ് താരം. കനക ആദ്യമായി നായികയായിട്ടെത്തുന്നത് കരകാട്ടക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി 1989 ല്‍ വെള്ളിത്തിരയിലേക്ക് എത്തിയ നടി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകന് സിദ്ദിഖ് കനകയേ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിദ്ദിഖിന്റെ വാക്കുകള്‍
ഹീറോയിന്റെ കാര്യത്തിലാണ് വലിയൊരു മാറ്റം സംഭവിച്ചത്. ആദ്യം നായികയായി തീരുമാനിച്ചിരുന്നത് ഉര്‍വശിയെ ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ ഉര്‍വശിക്ക് വരാന്‍ പറ്റാതായി. പകരം വന്നതാണ് കനക. കരകാട്ടക്കാരന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞിട്ടേ ഉള്ളൂ കനക അപ്പോള്‍. ആ സിനിമ വലിയ ഹിറ്റായിരുന്നു’.’കനക പാവം കുട്ടിയാണ്. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമാണ്. അവരുടെ അമ്മ ദേവിക വലിയ നടിയായിരുന്നു.
എംഎജിആറിന്റെ കൂടെയൊക്കെ അഭിനയിച്ച വലിയ സ്റ്റാര്‍ വാല്യു ഉള്ള നടിയായിരുന്നു ദേവിക. അമ്മയുടെ കൂടെയാണ് കനക വരിക. കനകയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നത് വരെ അമ്മയായിരുന്നു. അത്രയും ഇന്നസെന്റാണ് ആ കുട്ടി. അമ്മയുടെ മരണം കനകയെ വല്ലാതെ ബാധിച്ചു. പെട്ടന്നങ്ങ് ഒരു പ്രൊട്ടക്റ്റര്‍ ഇല്ലാതായപ്പോള്‍ കനക വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്കനുഭവപ്പെട്ടിട്ടുണ്ട്’. ഒരു പുതിയ ഹീറോയിനെ കൊണ്ടു വന്നെന്ന നിലയില്‍ കനകയുടെ വരവും ഗോഡ്ഫാദറിന് ഗുണം ചെയ്തു.