Latest News

പ്രണയിതാക്കളായി മാത്യുവും മാളവിക മോഹനനും; ക്രിസ്റ്റി  ടീസര്‍ പുറത്ത്

Malayalilife
പ്രണയിതാക്കളായി മാത്യുവും മാളവിക മോഹനനും; ക്രിസ്റ്റി  ടീസര്‍ പുറത്ത്

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംധിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍.ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. 

റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റിയന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളതാണ്. ആനന്ദ് സി.ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. ചിത്രസംയോജനം മനു ആന്റണി. വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയാ എസ്.കുറുപ്പ്, വീണാ നായര്‍, നീന കുറുപ്പ്, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കലാസംവിധാനം: സുജിത്ത് രാഘവ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: ഷാജി പുല്‍പ്പളളി, സ്റ്റില്‍സ്: സിനറ്റ് സേവിയര്‍, പ്രൊഡ:ന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷെല്ലി ശ്രീസ്, പബ്ലിസിറ്റി ഡിസൈനര്‍: ആനന്ദ് രാജേന്ദ്രന്‍, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹുവൈസ് ( മാക്സ്സോ) , ഡിജിറ്റല്‍ പിആര്‍: ജയന്‍ ഒപ്ര,. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ചിത്രം ഫെബ്രുവരി 17ന് റിലീസാകും.

Read more topics: # ക്രിസ്റ്റി
Christy Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES