ബോളിവുഡ് ലോകത്തെ പ്രിയ താരമാണ് നടൻ ആമിർ ഖാൻ. ചലച്ചിത്രനടനും, ചലച്ചിത്രനിർമ്മാതാവുമായെല്ലാം തന്നെ താരം ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. നിരവധി കലാമൂല്യമുള്ള ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് താരം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഇരുവരും ഇപ്പോൾ പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് പിരിയുന്നത്. ഇവർ ഇക്കാര്യം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്.
തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും വാർത്താകുറിപ്പിലൂടെ താരം തുറന്ന് പറയുകയാണ്. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും ഇവർ പറഞ്ഞു. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും തങ്ങൾ ഒരുമിച്ച് തന്നെ അവനെ മുന്നോട്ടു വളർത്തുമെന്നും ആമിറും കിരണും പറയുന്നു.
ആമിർ ഖാൻ ടി റീന ദത്തയുമായുളള 16 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ്, സംവിധാന സഹായിയായിരുന്ന കിരൺ റാവുവിനെ വിവാഹം കഴിച്ചത്. 2005ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിലുള്ള മകൻ ആസാദ് റാവു ഖാനാണ്. ആമിറും നടി റീന ദത്തയും 1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നത്. ഇരുവരും 2002ല്‍ വിവാഹ മോചിതരാവുകയായിരുന്നു. ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും റീന ദത്തയില്‍ ആമിറിനുണ്ട്.