Latest News

ഒന്നിച്ച് തുടങ്ങിയ യാത്രയില്‍ മൂന്നാമതൊരാള്‍ കൂടി; ബിപാഷയുടെ നിറവയറില്‍ ചുംബിച്ച് കരണ്‍; കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങുന്ന സന്തോഷ  വാര്‍ത്ത പുറത്ത് വിട്ട് ബോളിവുഡ് സുന്ദരി

Malayalilife
ഒന്നിച്ച് തുടങ്ങിയ യാത്രയില്‍ മൂന്നാമതൊരാള്‍ കൂടി; ബിപാഷയുടെ നിറവയറില്‍ ചുംബിച്ച് കരണ്‍; കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങുന്ന സന്തോഷ  വാര്‍ത്ത പുറത്ത് വിട്ട് ബോളിവുഡ് സുന്ദരി

ബോളിവുഡില്‍ ഇതാ മറ്റൊരു താരദമ്പതികള്‍ കൂടി കുടുംബത്തിലേക്ക് പുതിയൊരു അംഗത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ബോളിവുഡിലെ താരദമ്പതികളായ ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറുമാണ് തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ആളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിപാഷ ബസു ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരും പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തിന് ശേഷമാണ് ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി ജനിക്കാന്‍ പോകുന്നത്.

ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചാണ് ആദ്യകണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും.  രണ്ടുപേര്‍ ഒന്നിച്ചു തുടങ്ങിയ യാത്രയില്‍ മൂന്നാമതൊരാള്‍ കൂടി ചേരുകയാണെന്ന് ചിത്രത്തോടൊപ്പം താരദമ്പതികള്‍ കുറിച്ചു. നിറവയര്‍ ചേര്‍ത്ത് പിടിച്ച് അതിസുന്ദരിയായാണ് ബിപാഷയെ ചിത്രത്തില്‍ കാണാവുന്നത്. ബിപാഷ ഗര്‍ഭിണിയാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല.

ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടം, പുതിയ കാലം, പുതിയ പ്രകാശം. മുമ്പത്തേതിനേക്കാള്‍ പൂര്‍ണമാക്കുന്ന ഒന്ന്. ഞങ്ങള്‍ ഈ ജീവിതം തുടങ്ങിയത് ഒറ്റയ്ക്കായിരുന്നു. പിന്നെ ഞങ്ങള്‍ കണ്ടുമുട്ടി. അന്നു മുതല്‍ ഞങ്ങള്‍ ഒരുമിച്ചാണ്. രണ്ട് പേര്‍ മാത്രമായി കുറേ നാളായി. ഇതുവരെ രണ്ടു പേരായിരുന്നു ഞങ്ങള്‍ ഇനി മൂന്ന് പേരായിരിക്കും. ഞങ്ങളുടെ കുട്ടി ഉടനെ തന്നെ ഞങ്ങള്‍ക്കൊപ്പം ചേരും'' എന്നാണ് ബിപാഷ കുറിച്ചത്. ''നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹത്തിന് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി. നിങ്ങളെന്നും ഞങ്ഹളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായതിന് നന്ദി. ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ ഭാഗമായ, ഞങ്ങളുടെ കുട്ടിയെ വരവേല്‍ക്കൊപ്പമുണ്ടാകുന്നതിനും നന്ദി'' എന്നും താരം ആരാധകരോടായി പറയുന്നുണ്ട്.

2015 ല്‍ പുറത്തിറങ്ങിയ സിനിമയായ എലോണിന്റെ ചിത്രീകരണത്തിനിടെയാണ് ബിപാഷയും കരണും പ്രണയത്തിലാകുന്നത്. പിന്നാലെ അടുത്ത വര്‍ഷം തന്നെ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. സ്വകാര്യമായ ചടങ്ങളില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം ബിപാഷ സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിപാഷയും കരണും. ഇരുവരുടേയും വര്‍ക്കൗട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഒരു കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ താരമായിരുന്നു ബിപാഷ ബസു. അജ്‌നബിയിലൂടെ തുടക്കം കുറിച്ച ബിപാഷ ബസുരാസ്, ജിസം എന്നീ ചിത്രങ്ങളിലൂടെ ബോളിവുഡിലെ സെക്‌സ് സിംബല്‍ എന്ന് അറിയപ്പെട്ടു. എന്നാല്‍ പിന്നീട് സിനിമകള്‍ കുറഞ്ഞ ബിപാഷ ബോളിവുഡില്‍ നിന്ന് പതിയെ പിന്‍വാങ്ങി.

Read more topics: # ബിപാഷ ബസു
Bipasha Basu Announces Pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES