Latest News

സ്വിറ്റ്‌സര്‍ലന്റിലെ പാട്ട് ചിത്രീകരണ ദിവസം അച്ചന് സര്‍ജറി; വിഷമ ഘട്ടത്തിലും ഷൂട്ട് പൂര്‍ത്തിയാക്കണം എന്നതായിരുന്നു നടിയുടെ ചിന്ത; മറ്റ് നടിമാര്‍ കണ്ട് പഠിക്കണം: ചിരഞ്ജീവി തമന്നയെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
സ്വിറ്റ്‌സര്‍ലന്റിലെ പാട്ട് ചിത്രീകരണ ദിവസം അച്ചന് സര്‍ജറി; വിഷമ ഘട്ടത്തിലും ഷൂട്ട് പൂര്‍ത്തിയാക്കണം എന്നതായിരുന്നു നടിയുടെ ചിന്ത; മറ്റ് നടിമാര്‍ കണ്ട് പഠിക്കണം: ചിരഞ്ജീവി തമന്നയെക്കുറിച്ച് പങ്ക് വച്ചത്

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമാണ് നടി തമന്ന.'നടിയുടെ ജയിലര്‍' ചിത്രത്തിലെ 'കാവാല' ഗാനവും വൈറലായി മാറിയിരിക്കുകയാണ്.തമന്നയെ കുറിച്ച് ചിരഞ്ജീവി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ജോലിയോടുള്ള കമ്മിറ്റ്‌മെന്റും, കൃത്യനിഷ്ടയും, പരിശ്രമിക്കാനുള്ള മനസുമെല്ലാം തമന്നയില്‍ നിന്നും മറ്റുള്ളവര്‍ കണ്ടു പഠിക്കണമെന്നാണ് ചിരഞ്ജീവി പറയുന്നത്.

ചിരഞ്ജീവിയും തമന്നയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ഭോലാ ശങ്കര്‍. തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേക്കാണിത്. റിലീസ് കാത്തു നില്‍ക്കുന്ന ഈ സിനിമയില്‍ മില്‍ക്കി ബ്യൂട്ടി എന്ന് തുടങ്ങുന്നൊരു ഗാനമുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ചായിരുന്നു പാട്ടിന്റെ ചിത്രീകരണം.

ചിത്രീകരണം നടക്കുന്ന സമയത്ത് തമന്നയുടെ അച്ഛന്റെ സര്‍ജറി നടക്കുകയായിരുന്നു. എന്നാല്‍ ഷൂട്ട് കാരണം താരത്തിന് ആ സമയത്ത് തന്റെ അച്ഛന് അരികിലെത്താന്‍ സാധിച്ചിരുന്നില്ല. ഈ വിഷമഘട്ടത്തിലും ഷൂട്ട് പൂര്‍ത്തിയാക്കണം എന്നതായിരുന്നു തമന്നയുടെ ചിന്ത. നാട്ടിലുള്ള കുടുംബവുമായി ഫോണിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു.

തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മാറ്റി വച്ച് സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്ന തമന്നയെ കുറിച്ചാണ് ചിരഞ്ജീവി പറയുന്നത്. ക്യാമറയ്ക്ക് മുന്നില്‍ വരും അഭിനയിക്കും ഡാന്‍സ് ചെയ്യും. എന്നിട്ട് പോയി വീട്ടുകാരോട് ഫോണില്‍ സംസാരിക്കും. അവര്‍ ധൈര്യം കൊടുക്കും.

സിനിമയോടുള്ള അവരുടെ സ്‌നേഹമാണിത്. വെല്ലുവിളികളെ മറി കടന്നാണ് അവര്‍ വരുന്നത് എന്നാണ് ചിരഞ്ജീവി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതേസമയം, ഓഗസ്റ്റ് 11ന് ആണ് ഭോലാ ശങ്കര്‍ റിലീസിന് എത്തുന്നത്.

Bhola Shankar Chiranjeevi Tamanna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES