Latest News

തത്കാലം അയ്യപ്പന്‍ കോശി സീസണ്‍ ഒന്ന് കഴിഞ്ഞോട്ടെ! പൃഥിരാജും ബിജു മേനോനും കൊമ്പ് കോര്‍ക്കുന്ന രംഗങ്ങളുമായി എത്തിയ അയ്യപ്പനും കോശിയും ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്

Malayalilife
തത്കാലം അയ്യപ്പന്‍ കോശി സീസണ്‍ ഒന്ന് കഴിഞ്ഞോട്ടെ! പൃഥിരാജും ബിജു മേനോനും കൊമ്പ് കോര്‍ക്കുന്ന രംഗങ്ങളുമായി എത്തിയ അയ്യപ്പനും കോശിയും ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്

പൃഥിരാജ്, ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ ട്രെന്റിങില്‍ ലിസ്റ്റില്‍ ഒന്നാമത്.
ചിത്രത്തെ കുറിച്ച് ആകാംക്ഷ പകരുന്നതാണ് ട്രെയിലര്‍. ആക്ഷനും കോമഡിയും കുറച്ച് രഹസ്യങ്ങളുമെല്ലാം നിറഞ്ഞതാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. പൃഥ്വിയുടേയും ബിജുവിന്റെയും പ്രകടനങ്ങളാണ് ട്രെയിലറിനേയും ആവേശഭരിതമാക്കുന്നത്.

അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷമാണ് സച്ചി വീണ്ടും സംവിധായകനായി എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും അഭിനയിക്കുന്നു.

മിയ, അന്ന രേഷ്മ രാജന്‍, ഉള്‍പ്പെടെ നാലു പേരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.സംവിധായകന്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ വിതരണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. ജേക്‌സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് തിയറ്ററിലെത്തും.

Ayyappanum Koshiyum Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES