വിട പറഞ്ഞ സംവിധായകന്‍ സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഒരു കള്‍ട്ട് ക്ലാസിക് മൂവിയാണ് അയ്യപ്പനും കോശിയും. 2022 ലെ 68 ാമത് ദേശിയ ചലച്ചിത്ര പുരസ്‌കാര വേളയില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമ കൈവരിച്ചത് വളരെ വലിയൊരു നേട്ടമായിരുന്നു. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് മാത്രം നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിക്രമും മാധവനുമാണ് അയ്യപ്പനും കോശിയുമായി ചിത്രത്തിലെത്തുന്നത് എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ബിജു മേനോന്‍ അതരിപ്പിച്ച അയ്യപ്പന്‍ എന്ന കഥാപാത്രമായി ചിയാനും പൃഥ്വിരാജ് അവതരിപ്പിച്ച കോശി എന്ന കഥാപാത്രമായി മാധവനും വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് വിക്രം അവസാനമായി ആരാധകര്‍ക്കു മുന്നില്‍ അവസാനമായി എത്തിയത്. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തങ്കലാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് . റോക്കട്രി ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ ്വസാനമായി എത്തുന്നത്. തമിഴില്‍ എത്തുന്നതിന് പുറമേ അയ്യപ്പനും കോശിയും തെലുങ്കിലും റീമേക്കിലൂടെ എത്തുന്നുണ്ട്. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ എത്തിക്കുന്നത് പവന്‍ കല്യാണ്‍ ആണ്. തെലുങ്കിലും തമിഴിലും എത്തുന്ന അയ്യപ്പനും കോശിക്കുമായി വളരെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.