മലയാളത്തില്‍ അരങ്ങേറി ബോളിവുഡ് വരെയെത്തിയ നടിയാണ് അസിന്‍ തോട്ടുങ്കല്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലും ബോളിവുഡിലുമായി മുന്‍നിര നായികയായി താരം തിളങ്ങി. തമിഴിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി അസിന്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ മിന്നിതിളങ്ങി നില്‍ക്കുമ്പോഴാണ് അസിന്‍ 2016ല്‍ നടി കല്യാണം കഴിച്ചത്.
2017 ഓക്ടോബര്‍ 24 നാണ് താരത്തിന് ഒരു മകള്‍ ജനിച്ചത്. തെന്നിന്ത്യയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായികയ്ക്ക് മകള്‍ പിറന്നത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അതുവരെയും കുഞ്ഞിന്റ ചിത്രങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല. മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തിലാണ് താരം കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം അസിന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ മൂന്നാം പിറന്നാളിന് ഏതാനും ചിത്രങ്ങളും കുറിപ്പുമായി എത്തിയിരിക്കുകയാണ് അസിന്‍. അരിന്‍ റയീന്‍ എന്നാണ് കുഞ്ഞുമാലാഖയ്ക്ക് അസിന്‍ നല്‍കിയ പേര്. ഇപ്പോള്‍ മകളുടെ പേരിന് പിന്നിലെ രഹസ്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് താരം.
അരിന്‍ റയീന്‍, മകള്‍ക്ക് മൂന്ന് വയസ്സായി. രാഹുലിന്റെയും എന്റെയും പേരുകളിലെ ആദ്യ അക്ഷരങ്ങളില്‍ നിന്നാണ് മകളുടെ പേര്. സര്‍ നെയിം റയീന്‍ എന്നാണ് പറയുന്നത്. മതമോ ജാതിയോ ലിംഗഭേദമോ ഒന്നും തന്നെയില്ലാത്തൊരു പേരാണ് നല്‍കിയത്. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ആശംസകള്‍ അറിയിച്ച, അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, വൈകിയതില്‍ ക്ഷമ ചോദിക്കുന്നു, അസിന്‍ മകളുടെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചതിങ്ങനെ. കേക്കിന്റെയും പിറന്നാള്‍ പാര്‍ട്ടിയുടെയും ചിത്രങ്ങളും താരം പങ്കുവച്ചു
മൈക്രോമാക്സ് ഉടമ രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷം 2016 ജനുവരിലാണ് ഇരുവരും വിവാഹിതരായത്. ഹൗസ്ഫുള്‍ ടു എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ശേഷമുളള തങ്ങളുടെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു. ക്രിസ്ത്യന്‍ കുടുബത്തില്‍ ജനിച്ച അസിനും ഹിന്ദുമതത്തില്‍പെട്ട രാഹുലും മകളെ ഇവ രണ്ടിലുംപെടുത്താതെ വളര്‍ത്തുന്നതിന് കൈയടികള്‍ നേരുകയാണ് സോഷ്യല്‍മീഡിയ.
സത്യന്‍ അന്തിക്കാട് സംവിധാനം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലൂടെ അരങ്ങേറിയ അസിന്‍ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലാണ് തിളങ്ങിയത്. നിരവധി തവണ ഫിലിംഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, ഗജിനി, ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം, ഹൗസ്ഫുള്‍ 2 തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 'ഓള്‍ ഈസ് വെല്‍' എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. കുടുംബസമേതം ഇപ്പോള്‍ മുംബൈയിലാണ് അസിന്‍.