നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമയുടെ വേർപാട് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവി കൂടിയായിരുന്നു അന്തരിച്ച രമ. ഫോറൻസിക് രംഗത്ത് കേരളത്തിലെ പ്രമാദമായ പല കേസുകളിലും രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു.എന്നാൽ ഇപ്പോൾ ജഗദീഷുമായും രമയുമായും അടുത്ത ബന്ധമുള്ള അവതാരിക മീര അനിലും വികാരഭരിതയായിട്ടാണ് രമയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ എന്റെ അച്ഛനെ കാണുന്നതിനെക്കാള്‍ അധികം കാണുന്നതും ഇടപഴകുന്നതും ജഗദീഷ് ഏട്ടനുമായിട്ടാണ്. മാസത്തില്‍ ഇരുപത് ദിവസത്തോളം ഷൂട്ടിങ് ഉണ്ടാവും. ജഗദീഷേട്ടനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഭാര്യയായിട്ടും ഉണ്ട്. ബൂസ്റ്റര്‍ എടുത്ത് വിശ്രമിക്കുന്ന സമയത്ത് ഞാനും വിഷ്ണു ഏട്ടനും വന്ന് കണ്ടിരുന്നു. സംസാരിക്കുകയും ചെയ്തു. അപ്പോള്‍ കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും തിരക്ക് നിറഞ്ഞ ജീവിതത്തിലും ടിവി ഷോകള്‍ എല്ലം കൃത്യമായി കാണുന്ന ആളായിരുന്നു രമ ചേച്ചി. വാനമ്പാടി സീരിയല്‍ എല്ലാം കണ്ട് ഫീഡ്ബാക്ക് ഞങ്ങളോട് പറയാറുണ്ടായിരുന്നു.
ജഗദീഷ് ഏട്ടന്റെയും രമ ചേച്ചിയുടെയും ദാമ്ബത്യ ജീവിതം ഇപ്പോഴുള്ളവര്‍ മാതൃകയാക്കണം. അത്രയും സ്നേഹത്തിലാണ് ഇരുവരും. ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങള്‍ പുറത്ത് പോകാം എന്ന് പറയുമ്പോള്‍ ജഗദീഷേട്ടന്‍ പറയും അവിടെ ഭാര്യ രമ എനിക്ക് വേണ്ടി കഞ്ഞി ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാവും എന്ന്. രാത്രി ജഗദീഷേട്ടന് കഞ്ഞിയാണ് ഇഷ്ടം. ലൊക്കേഷനില്‍ വരുമ്പോള്‍ രമ ചേച്ചി അത് വിളിച്ച് പറയുമായിരുന്നു. ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ ചോക്ലേറ്റ്സ് ആണെങ്കില്‍ പോലും രമ ചേച്ചിയ്ക്കുള്ള പങ്കും ജഗദീഷേട്ടന്‍ എടുത്ത് മാറ്റി വയ്ക്കും. എത്ര തിരക്ക് ഉണ്ടെങ്കിലും രമ ചേച്ചി ചേട്ടനെ വിളിക്കും. ഭക്ഷണ കാര്യങ്ങളെ കുറിച്ച് എല്ലാം കൃത്യമായി വിളിച്ച് അന്വേഷിക്കും. അത്രയും വലിയ സ്നേഹമായിരുന്നു ഇരുവരും തമ്മില്‍ മീര കൂട്ടിച്ചേര്‍ത്തു.