മലയാളത്തിലെ ഹിറ്റ് വെബ് സീരീസ് കരിക്കിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമേയ മാത്യു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിന് ഏറെ ആരാധകരേയും ലഭിച്ചത്. നിരവധി മലയാള സിനിമയിലും ശ്രദ്ധേയ വേഷത്തിലെത്തിയ അമേയ അറിയപ്പെടുന്ന മോഡല്‍ കൂടിയാണ്. എന്നാൽ ഇപ്പോൾ മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകുമെന്നും അതിൽ തോറ്റു കൊടുക്കരുതെന്നും നടി അമേയ മാത്യു തുറന്ന് പറയുന്നു. താരത്തിന്റെ ഇൗ ഉപദേശം വണ്ണം കുറച്ച് സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളുടെ കൂടെ പങ്കു വച്ച വാചകങ്ങളിലാണ്.
‘മോശം ദിവസങ്ങൾ തിരിച്ചടികൾ നൽകും... തോറ്റുകൊടുക്കരുത്. സ്വയം കുറ്റപ്പെടുത്താതെ നാളെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്ന് വിശ്വസിച്ചു മുന്നോട്ട് പോകുക.’ അമേയ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ലോക്ഡൗൺ കാലത്ത് താൻ കഷ്ടപ്പെട്ട് വണ്ണം കുറച്ചതിനെക്കുറിച്ചും അതിനു പിന്നിലെ കഥയെക്കുറിച്ചും താരം സമൂഹമാധ്യമങ്ങളിൽ എഴുതിയത്.
താരം അന്ന് ആരാധകരെ ഞെട്ടിച്ചത് ശരീര ഭാരം എട്ട് കിലോ കുറച്ചാണ്. വണ്ണം കുറഞ്ഞുപോയതിന്റെ പേരിൽ നഷ്ടപ്പെട്ട അവസരങ്ങളിൽ വിഷമം തോന്നിയ സമയം ഉണ്ടായിരുന്നു എന്നും ഒരുപാട് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു ഇപ്പോഴത്തെ ഈ പരിണാമംഎന്നും അമേയ പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ വെള്ളിത്തിരയിൽ തിളങ്ങുന്നത്. നടിയുടെ ഏറ്റവും പുതിയ ചിത്രം മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് ആണ് .