Latest News

ആലപ്പി അഷറഫ്  സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ  കാലത്തെ അനുരാഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
 ആലപ്പി അഷറഫ്  സംവിധാനം ചെയ്യുന്ന അടിയന്തരാവസ്ഥ  കാലത്തെ അനുരാഗം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉള്‍പ്പെടെ നിരവധി  ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും , ഒരു മുത്തശ്ശി കഥ 'എന്ന ചിത്രം ഉള്‍പ്പടെ  നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള നടന്‍ കൂടിയായ 
ആലപ്പി അഷറഫ്  സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അടിയന്തരാവസ്ഥകാലത്തെ അനുരാഗം* എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്തിറങ്ങി.

ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുര്യച്ചന്‍ വാളക്കുഴി യും ടൈറ്റസ് ആറ്റിങ്ങലും ചേര്‍ന്നു നിര്‍മ്മിക്കുന്ന  ചിത്രമാണിത്.1975 കാലഘട്ടത്തില്‍ നടക്കുന്ന  പ്രണയകഥയാണ് ചിത്രം പറയുന്നത്. ആ കാലയളവില്‍ സംഭവിച്ച യഥാര്‍ത്ഥ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണ്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മനോഹരമായ ഒരു  പ്രണയ കാവ്യമാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. എന്നാല്‍ ഇതൊരു രാഷ്ട്രീയ ചിത്രമല്ല.
കായല്‍ത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രം ഇതള്‍ വിരിയുന്നത്.

 പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.ഹാഷിം ഷാ, കൃഷ്ണപ്രഭ, മായാ വിശ്വനാഥ്, കലാഭവന്‍ റഹ്മാന്‍, ടോണി, ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റ , പ്രിയന്‍, , അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, പോള്‍ അമ്പുക്കന്‍, മുന്ന, നിമിഷ, റിയ കാപ്പില്‍, എ.കബീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
മുന്‍ ആലപ്പി അഷ്‌റഫ് ചിത്രങ്ങളിലൂടെ ഹൃദയഹാരിയായ ഗാനങ്ങള്‍ ആസ്വദിച്ച പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലൂടെയും  കാവ്യഭംഗി തുളുമ്പുന്ന മെലഡിയുടെ മാന്ത്രികമുള്ള സ്പര്‍ശമുള്ള  ഗാനങ്ങള്‍ സമ്മാനിക്കുന്നു.
രചന,ഗാനങ്ങള്‍, 
ടൈറ്റസ് ആറ്റിങ്ങല്‍,
സംഗീതം - അഫ്‌സല്‍ യൂസഫ്, കെ..ജെ.ആന്റണി, ടി.എസ്.ജയരാജ്
 
ഗായകര്‍ യേശുദാസ് ,
ശ്രേയാഘോഷല്‍, 
നജീം അര്‍ഷാദ്.
 ശ്വേതാ മോഹന്‍,

ഛായാഗ്രഹണം -ബി.ടി.മണി.
എഡിറ്റിംഗ് -
എല്‍. ഭൂമിനാഥന്‍, കലാസംവിധാനം - 
സുനില്‍ ശ്രീധരന്‍, 
മേക്കപ്പ് - സന്തോഷ് വെണ്‍പകല്‍ ,
കോസ്റ്റ്യും. ഡിസൈന്‍ - തമ്പി ആര്യനാട് .
ഫിനാന്‍സ് കണ്‍ട്രോളര്‍- ദില്ലി ഗോപന്‍.
ലൈന്‍ പ്രൊഡ്യൂസര്‍ -എ.കബീര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍.

കൊല്ലം ജില്ലയിലെ അകത്തുമുറിയിലും  പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബര്‍ മാസത്തില്‍കൃപ ഫിലിംസ് സൊല്യൂഷന്‍സ്കെ മൂവിസിലൂടെ തീയറ്ററില്‍ എത്തിക്കുന്നു.
ഫോട്ടോ - ഹരി തിരുമല.പി ആര്‍ ഒ വാഴൂര്‍ ജോസ്, എം കെ ഷെജിന്‍

Alleppey Ashraf direct movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES