ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി അഭിഷേകും ഐശ്വര്യ റായിയും. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് നാളുകള്‍ കുറച്ചേറെയായി. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുമ്പോള്‍ ഇരുവരും അവരുടെ ജീവിതം ആസ്വാദിക്കുകയാണ്.
പൊതുവേദിയില്‍ ഒന്നിച്ചെത്തിയാണ് ബച്ചന് കുടുംബം ഈ ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇവര്‍ ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.നെറ്റ്ഫ്ലിക്സിന്റെ 'ദ് ആര്‍ച്ചീസ്' എന്ന ചിത്രത്തിന്റെ സ്പെഷ്യല്‍ പ്രീമിയറിനാണ് ബച്ചന് കുടുംബം ഒന്നിച്ചെത്തിയത്. ഇവരെ കൂടാതെ ബോളിവുഡിലെ പ്രമുഖ താരങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബച്ചന് കുടുംബത്തിലെ എല്ലാവരും പരസ്പരം സംസാരിക്കുന്നതും ചിത്രങ്ങള്‍ക്ക് എടുക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം.
അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെ മകന് അഗസ്ത്യ നന്ദ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് 'ദ് ആര്‍ച്ചീസ്'. അമിതാഭ് ബച്ചന്, ജയ ബച്ചന്, ശ്വേത, നവ്യ നവേലി, ഐശ്വര്യ റായ്, ആരാധ്യ എന്നിവരാണ് പ്രീമിയറിന് എത്തിയത്.