Latest News

കണ്ടാല്‍ 25 പോലും തോന്നാത്ത അതിഥി റാവുവിന് 42ാം പിറന്നാള്‍; കരയുന്ന നടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസകള്‍

Malayalilife
കണ്ടാല്‍ 25 പോലും തോന്നാത്ത അതിഥി റാവുവിന് 42ാം പിറന്നാള്‍; കരയുന്ന നടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസകള്‍

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച നായികയാണ് ബോളവുഡ് താരം അതിഥി റാവു ഹൈദരി. ചിത്രത്തിലെ വാതില്‍ക്കല്‍ വെള്ളരിപ്രാവ് എന്ന പാട്ടിനൊപ്പം അതിഥിയെയും മലയാളികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ദുല്‍ഖറിനൊപ്പമുള്ള പുതിയ ചിത്രത്തില്‍ നായികയാണ് അതിഥി. പ്രമുഖ കൊറിയോഗ്രാഫറായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഹേ സിനാമികയിലാണ് ഇവര്‍ ഒന്നിക്കുന്നത്.. മാര്‍ച്ച് മാസം ചിത്രീകരണം ആരംഭിച്ച ചിത്രം ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷൂട്ട് നിര്‍ത്തിവയ്ക്കുകയായിരുന്നു. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ മറ്റൊരു നായിക.

ഇന്ന് അദിതിയുടെ 42-ാം ജന്മദിനമാണ്. നടിക്ക് നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. അതേസമയം ഹേ സിനാമികയുടെ ലൊക്കേഷനില്‍ നിന്നും അതിഥിക്കൊപ്പം ദുല്‍ഖര്‍ പങ്കുവച്ച മനോഹരമായ ഒരു പിറന്നാള്‍ ആശംസയാണ് വൈറലായി മാറുന്നത്. കരയുന്ന അതിഥിയുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഡിക്യുവിന്റെ ജന്മദിനാശംസ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരയുന്ന അദിതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തത്. തമിഴ് ചിത്രമായതിനാല്‍ തന്നെ അദിതിക്ക് തമിഴ് ഡയലോഗുകള്‍ പഠിക്കുന്നത് കടുകട്ടിയായി അനുഭവപ്പെടുകയായിരുന്നു. ഡയലോഗിലെ ചില വരികള്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോള്‍ കരച്ചില്‍ വരികയും ചെയ്തു. ഈ സമയത്താണ് ദുല്‍ഖര്‍, അദിതി കരയുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ക്രൈ ബേബി എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. അതേസമയം കണ്ടാല്‍ 25കാരിയെ പോലെ തോന്നുന്ന അതിഥിക്ക് 42 വയസ് ഉണ്ടെന്നത് ആരാധകരെ അത്ഭുതപെടുത്തുകയാണ്.

സൂഫിയും സുജാതയും എന്ന സിനിമയില്‍ ഒന്നും മിണ്ടാനാകാതെ കഴിയുന്ന നര്‍ത്തകിയായ സുജാതയുടെ വേഷം അദിതി ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടുകയുമുണ്ടായി. അതിനാല്‍ തന്നെ അദിതിക്ക് ഇപ്പോള്‍ മലയാളത്തിലും നിരവധി ആരാധകരുണ്ട്. ദുല്‍ഖറിന്റേതുള്‍പ്പെടെയുള്ള പിറന്നാളാശംസകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അദിതിയും പങ്കുവെച്ചിട്ടുണ്ട്.

Read more topics: # Aditi Rao Hydari,# birthday
Aditi Rao Hydari celebrates her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES