ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിത്യ വര്‍മ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് ദേവരകൊണ്ട നായകനായെത്തിയ 'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്കാണ് ആദിത്യ വര്‍മ. ധ്രുവിന്റെ മികച്ച പ്രകടനവുമായി എത്തിയ ട്രെയ്ലറിന് വമ്പന്‍ വരവേല്പ്പാണ് ആരാധകര്‍ നല്കുന്നത്. 23 ലക്ഷത്തോളം പേരാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്. ട്രെന്റിങില്‍ മൂന്നാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍.
ഗിരീസായ ആണ് സംവിധാനം. തമിഴകത്തെ മുന്‍നിര സംവിധായകനായ ബാലയെ ഈ പ്രോജക്ടില്‍ നിന്നും നീക്കിയാണ് ചിത്രം ഗിരീസായയെ ഏല്‍പിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നതിനിടെയാണ് നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തെ കുറിച്ചുള്ള അതൃപ്തി ബാലയെ അറിയിക്കുന്നതും പിന്നെ അദ്ദേഹം സ്വയം പിന്മാറുന്നതും.
'ഒക്ടോബര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയ ആനന്ദ് ആണ് നായികയായി എത്തുന്നത്. പ്രിയ ആനന്ദ്, ഭഗവതി പെരുമാള്‍, അന്‍പു ദാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.ഷാഹിദ് കപൂര്‍ നായകനായെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് 'കബീര്‍ സിങ്ങും' ഏറെ ശ്രദ്ധേയമായിരുന്നു.