സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്. ആദിപുരുഷ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
ആദിപുരുഷ് സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് നിര്‍മാതാവിനെതിരെ കോടതിയിലെത്തിയത്.
സിനിമയുടെ റിലീസ് ചെയ്യുന്ന തിയതി മാറ്റിവച്ചിട്ടുണ്ടെന്നും, സിനിമയിലെ രംഗങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനു വേണ്ടി അണിയറപ്രവര്‍ത്തകര്‍ ആലോചിയ്ക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം പരിഗണിച്ച ഡല്‍ഹി കോടതി നിര്‍മാതാവിനെതിരായി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളി.
സിനിമയില്‍ ശ്രീരാമനേയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച രീതിയില്‍ കാണിച്ചിട്ടുണ്ടെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കൂടാതെ ചിത്രത്തില്‍ രാവണനെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിയ്ക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ശ്രീരാമന്‍ ഹിന്ദുക്കളുടെ വിശ്വാസം അനുസരിച്ച് ശാന്ത സ്വഭാവമുള്ള ആളായാണ് കണക്കാക്കുന്നത്. എന്നാല്‍ സിനിമയില്‍ ശ്രീരാമനെ കോപാകുലനായ പോരാളിയായിട്ടാണ് കണക്കാക്കുന്നത് എന്ന് ഹര്‍ജിയില്‍ പറയുന്നു.