മാര്‍ക്ക് ആന്റണി' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനായ ആദിക് രവിചന്ദ്രനും നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യയും വിവാഹിതരാകുന്നു. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഡിസംബര്‍ 15ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകും എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇരുവരുടെയും കുടുംബങ്ങളോ സുഹൃത്തുക്കളോ ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രണയവിവാഹമാണ് എന്നാണ് സൂചനകള്‍. ഏറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും ആദിക് രവിചന്ദ്രനും എന്നാണ് തമിഴകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ആ സൗഹൃദമാണ് പ്രണയത്തിലേക്ക് വഴിമാറിയത്. ആദിക് രവിചന്ദ്രനും നടന് പ്രഭുവിന്റെയും മകള്‍ ഐശ്വര്യയും വീട്ടുകാരുടെ ആശിര്‍വാദത്തോടെ ഡിസംബറില്‍ വിവാഹിതരാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിശാലും എസ്.ജെ സൂര്യയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് മാര്‍ക്ക് ആന്റണി. ടൈം ട്രാവല്‍ പ്രമേയമാക്കിയ ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 100 കോടി കളക്ഷന്‍ നേടിയിരുന്നു. ആദിക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് മാര്‍ക്ക് ആന്റണി.
2015ല്‍ പുറത്തിറങ്ങിയ 'തൃഷ ഇല്ലാന നയന്‍താര' ആയിരുന്നു ആദ്യം ഒരുക്കിയ ചിത്രം. ബോളിവുഡ് ചിത്രം 'ദബാംഗ് 3'യ്ക്ക് തമിഴ് സംഭാഷണങ്ങള്‍ ഒരുക്കിയ ആദിക്ക് ആയിരുന്നു. 'കെ-13', 'നേര്‍കൊണ്ട പാര്‍വൈ', 'കോബ്ര' എന്നീ ചിത്രങ്ങളില്‍ ആദിക് അഭിനയിച്ചിട്ടുമുണ്ട്.