Latest News

എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു; ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി: സ്വര ഭാസ്കർ

Malayalilife
എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു; ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി: സ്വര ഭാസ്കർ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സ്വര ഭാസ്കർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ദത്തെടുക്കാനൊരുങ്ങി എന്ന് തുറന്ന് പറയുകയാണ്.  അനാഥാലയത്തിൽ നിന്നും കുഞ്ഞിനെ എടുത്തു വളർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ദത്തെടുക്കുന്നതിനായി അവർ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തു. നിലവിൽ കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ്വ് സ്വര ഭാസ്കർ.

സ്വര ഭാസ്‌കറിന്റെ വാക്കുകളിലേയ്ക്ക്;


എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാൽ ഇന്ത്യയിൽ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാൻ കണ്ട് മുട്ടിയിട്ടുണ്ട്. അതുപോലെ ദത്തെടുത്തതിന് ശേഷം മുതിർന്ന കുട്ടികളേയും കാണാൻ സാധിച്ചു. ദത്തെടുക്കുന്നതിനുള്ള നടപടികൾ പരിശോധിക്കുകയും ദത്തെടുത്തവരുടെ അനുഭവങ്ങൾ അടുത്തറിയുകയും ചെയ്തു.

‘സെൻഡ്രൽ അഡോപ്ഷൻ റിസോഴ്സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാൻ സംസാരിച്ചു. ഇതിന് പിന്നിലുള്ള നടപടി ക്രമങ്ങൾ മനസിലാക്കി തരുന്നതിൽ അവർ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാൻ സംസാരിച്ചു. ഒടുവിൽ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാൻ പൂർത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കൽ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വർഷം വരെ സമയമെടുത്തേക്കാം. എന്നാൽ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല.

Actress swara baskar words about adoption

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക