രണ്ട് മാസം മകളെ ഒന്നെടുക്കാന്‍ പോലും പറ്റിയില്ല; ഭര്‍ത്താവിന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ ശരണ്‍

Malayalilife
രണ്ട് മാസം മകളെ ഒന്നെടുക്കാന്‍ പോലും പറ്റിയില്ല; ഭര്‍ത്താവിന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ ശരണ്‍

മിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരണ്‍. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ശ്രേയ, തമിഴ് മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പോക്കിരി രാജ, കാസനോവ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചതയാണ് ശ്രേയ ശരണ്‍. തമിഴില്‍ മിന്നിത്തിളങ്ങുന്ന നായികയായിരുന്ന ശ്രേയ 2018ലാണ് റഷ്യക്കാരനായ ടെന്നീസ് താരം ആന്ദ്രെ കൊഷീവിനെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് സ്‌പെയിനിലാണ് ഇപ്പോള്‍ ശ്രേയ താമസിക്കുന്നത്. ഈയ്യടുത്തായിരുന്നു ശ്രിയ അമ്മയായത്. എന്നാൽ ഇപ്പോൾ  തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ശ്രിയയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

 ശ്രിയ പങ്കുവച്ചിരിക്കുന്നത് പരസ്പരം ചുംബിക്കുകയും പൊട്ടിച്ചിരിക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളാണ്. പിന്നാലെ തെലുങ് സൂപ്പര്‍ താരം രാം ചരണിന്റെ ഭാര്യ ഉപാസനയ്ക്കും കുറിപ്പില്‍ ശ്രിയ നന്ദി പറയുന്നുണ്ട്. ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ആന്ദ്രേയ്ക്ക് വേണ്ട ചികിത്സ നല്‍കുകയും നന്നായി പരിചരിക്കുകയും ചെയ്ത ആശുപത്രിയ്ക്കും ശ്രിയ നന്ദി പറയുന്നുണ്ട്. രണ്ട് മാസത്തോളം രാധയെ എടുക്കാന്‍ ആന്ദ്രേയ്ക്ക് സാധിച്ചിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതെല്ലാം പഴയ കഥകളാണെന്നും തങ്ങളെ സഹായിച്ചതിന് ഉപാസയ്ക്ക് നന്ദി പറയുന്നതായും ശ്രിയ കുറിപ്പില്‍ പറയുന്നു. എല്ലാം ശരിയായതില്‍ താന്‍ സന്തോഷിക്കുന്നതായും താരം അറിയിച്ചു.

ശ്രിയും ആന്ദ്രേയും 2018 ലായിരുന്നു  വിവാഹിതരാകുന്നത്.  ഇരുവരും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്.   ശ്രിയ കഴിഞ്ഞ വര്‍ഷമായിരുന്നു അമ്മയായത്. എന്നാല്‍ താന്‍ ഗര്‍ഭിണിയായതോ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതോ ശ്രിയ വെളിപ്പെടുത്തിയിരുന്നില്ല.പകരം   ഒക്ടോബറിലാണ് കുട്ടി  ജനിച്ച വിവരം കുട്ടിയ്ക്ക് ഒമ്പത് മാസം ആയപ്പോള്‍ ശ്രിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് വെളിപ്പെടുത്തിയത്.
 

Actress shriya sharan words about her husband illness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES