ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സീമ. തുടച്ചയായ ഹിറ്റുച്ചിത്രങ്ങളിലഭിച്ചയിച്ച താരം ഒട്ടുമിക്ക താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. അവളുടെ രാവുകളിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്.ശാന്തിയെന്ന നര്‍ത്തകിയെ സീമയാക്കി മാറ്റിയത് ഭര്‍ത്താവും സംവിധായകനുമായ ഐവി ശശിയായിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ 'അമ്മ വേഷങ്ങളിൽ എല്ലാം തന്നെ താരം ശ്രദ്ധേയയാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ നടൻ മോഹൻലാലിനെ ആദ്യം കണ്ട അനുഭവം പങ്കുവെക്കുകയാണ് സീമ.
അഹിംസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ ആദ്യം കാണുന്നതെന്ന് സീമ പറഞ്ഞു. വാക്കുകൾ, ലാലുവിനെ ഞാൻ ആദ്യം കാണുന്നത് അഹിംസ എന്ന പടത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. ഞാൻ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിൽക്കുകയാണ്. അപ്പോൾ ബാൽക്കണിയിൽ പരട്ടതലയിട്ട ഒരുത്തൻ നിൽക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാൻ വിചാരിച്ചു. അതാണ് മോഹൻലാൽ. അപ്പോൾ പുള്ളി വലിയ സ്റ്റാർ ആയിട്ടില്ല. നീളൻ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം. അങ്ങനെയാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്.
ആലപ്പുഴയിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യം പരിചയപ്പെടുന്നത്. സ്ഫോടനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു. സെറ്റിലെത്തിയപ്പോൾ ദൂരെയൊരിടത്ത് ഒരു മനുഷ്യൻ ബീഡിയൊക്കെ വലിച്ച് കാലിൻമേൽ കാലുകേറ്റി വെച്ചിരിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു ആരാ അത് എന്ന്. അതാണ് മമ്മൂട്ടിയെന്ന് പറഞ്ഞു. കൊള്ളാം നല്ലതാണെന്ന് ഞാനും പറഞ്ഞു. എന്നിട്ട് ഞാൻ പുള്ളിയെ പോയി പരിചയപ്പെട്ടു. ഞാൻ സീമ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം താൻ മമ്മൂട്ടിയാണെന്നും പറഞ്ഞു. അങ്ങനെ പരിചയപ്പെട്ടു.