ഗ്ലാമറസായ വസ്ത്രം ധരിക്കുന്നത് വ്യക്തിപരമായ കാര്യം; ഒരാൾക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്: സനുഷ സന്തോഷ്

Malayalilife
ഗ്ലാമറസായ വസ്ത്രം ധരിക്കുന്നത് വ്യക്തിപരമായ കാര്യം; ഒരാൾക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്: സനുഷ സന്തോഷ്

ബാലതാരമായി തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സനുഷ. തുടർന്ന് നിരവധി സിനിമകളിൽ നായികയായി തിളങ്ങുകയും ചെയ്തിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ വസ്ത്രധാരണത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരാളുടെ ഫോട്ടോഷൂട്ട്, ഗ്ലാമറസായ വസ്ത്രങ്ങൾ ധരിക്കുന്നത്, എല്ലാം തന്നെ വ്യക്തിപരമായ കാര്യമാണ്. ഒരാൾക്ക് അവരുടേതായ അഭിപ്രായങ്ങളും അവകാശങ്ങളുമുണ്ട്. അതിൽ അവർ കംഫർട്ടിബിൾ ആണെങ്കിൽ നിങ്ങൾ ആരാണ് അവരെ ചോദ്യം ചെയ്യാൻ. എന്റെ ശരീരം കാണിക്കണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടാണ് ഞാനാണ്. അക്കാര്യത്തിൽ അഭിപ്രായം പറയാൻ ആർക്കാണ് അവകാശം.

കുരയ്ക്കുന്ന പട്ടികൾ അത് തുടരട്ടെ എന്നേ കരുതാൻ കഴിയൂ. അല്ലാതെ ഇവർക്ക് മറുപടി നൽകാൻ ഇല്ല. 27 വയസുള്ള ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് എന്റേതായ വഴികളും ശരികളുമുണ്ട്. ഇനിയങ്ങോട്ട് അത് അനുസരിച്ച് മാത്രമേ ജീവിക്കൂ. മോശം കാര്യങ്ങൾ പറഞ്ഞാൽ പോലും അതിൽ നിന്ന് നല്ലത് കണ്ടെത്തി മുന്നോട്ടുപോകുന്ന ആളാണ് ഞാൻ. ഒരു അഭിനേത്രി എന്ന നിലയ്ക്ക് ഫോട്ടോഷൂട്ട് എനിക്ക് ചെയ്തേ മതിയാകൂ. നാളെ ഒരു കഥാപാത്രത്തെ ചെയ്യാൻ പുകവലി ആവശ്യമെങ്കിൽ എനിക്കത് ചെയ്യാൻ കഴിയണം.

 

Actress sanusha santhosh words about body shaiming

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES