Latest News

വയറ്റിൽ വളരുന്നത് ആൺ കുഞ്ഞാണ് എന്ന ഒരു തോന്നൽ ഉണ്ട്; ഇപ്പോൾ അഞ്ച് മാസം ​ഗർഭിണി; തുറന്ന് പറഞ്ഞ് സഞ്ജന ​ഗൽറാണി

Malayalilife
വയറ്റിൽ വളരുന്നത് ആൺ കുഞ്ഞാണ് എന്ന ഒരു തോന്നൽ ഉണ്ട്; ഇപ്പോൾ അഞ്ച് മാസം ​ഗർഭിണി; തുറന്ന് പറഞ്ഞ് സഞ്ജന ​ഗൽറാണി

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിക്കി ഗൽറാണി. താരത്തിന്റെ സഹോദരി സജ്ഞനെയും ഏവർക്കും സുപരിചിതമാണ്.  സഞ്ജന ആദ്യമായി 2006-ൽ പുറത്തിറങ്ങിയ ‘ഒരു കാതൽ സെയ്വീർ’ എന്ന തമിഴ് ചലച്ചിത്രത്തിലാണ് അഭിനയിക്കുന്നത്. പിന്നീട് കുറച്ച് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു മോഡലിംഗ് രംഗത്തും സജീവമാണ്. എന്നാൽ ഇപ്പോൾ ഒരു  സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം താൻ അഞ്ച് മാസം ഗർഭിണിയാണെന്നാണ് തുറന്ന് പറയുകയാണ്.

വാക്കുകൾ, 

വയറ്റിൽ വളരുന്നത് ആൺ കുഞ്ഞാണ് എന്ന ഒരു തോന്നൽ തനിക്കുണ്ട്. പ്രസവത്തിന്റെ ഡേറ്റ് അടുക്കും വരെ സജീവമായി തന്നെ ജോലിയിൽ തുടരാനാണ് ആഗ്രഹം. അത്തരത്തിൽ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകളെ താൻ കണ്ടിട്ടുണ്ട്. അവരെല്ലാം തന്നെ വളരെ അധികം സ്വാധീനിച്ചിട്ടുമുണ്ട്. ആഴ്ചയിൽ മൂന്ന് നാല് ദിവസം താൻ ജോലി ചെയ്യാറുണ്ട്. തന്റെ അച്ഛനും അമ്മയും ടിപ്പിക്കൽ ഇന്ത്യൻ പാരന്റ്‌സ് ആണ്. വിവാഹ ശേഷം എപ്പോഴാണ് ഒരു കുഞ്ഞ് എന്ന് അവർ അടിക്കടി ചോദിക്കാറുണ്ട്.

ഇപ്പോൾ തനിക്ക് 34 വയസ്സ് ആയി. മാതൃത്വം അനുഭവിക്കുന്നതിനായി ഇനിയും കാത്തിരിക്കാൻ വയ്യ എന്ന് തോന്നി. കോവിഡ് സമയത്ത് ജോലികളും മന്ദഗതിയിൽ ആയപ്പോൾ, ഇതാണ് സമയം എന്ന് താനും ഭർത്താവും തീരുമാനിക്കുകയായിരുന്നു. സ്വന്തമായി ഒരു കുഞ്ഞ് ഉണ്ടാവാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം അളക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ ശരീരത്തിന്റെ ഓരോ മാറ്റങ്ങളും അംഗീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് താൻ.

Actress sanjana galrani words about pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES