Latest News

12 വര്‍ഷങ്ങള്‍; പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല; പുതിയ സന്തോഷം ആരാധകരുമായി പങ്കു വച്ച്‌ നടി സാമന്ത

Malayalilife
12 വര്‍ഷങ്ങള്‍; പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല; പുതിയ സന്തോഷം ആരാധകരുമായി  പങ്കു വച്ച്‌  നടി സാമന്ത

തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി മികച്ച ഒരു അഭിനേത്രിയായി തന്നെ പേരെടുത്തു കഴിഞ്ഞു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. താരം അഭിനയിക്കുന്ന കഥാപാത്രങ്ങൾ പോലെ തന്നെ ഏറെ നിഷ്കളങ്കതയുടെ ഉടമ കൂടിയാണ് സാമന്ത. എന്നാൽ ഇപ്പോൾ പുതിയ സന്തോഷം പങ്കു വച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സാമന്ത. സിനിമയിലെത്തിയിട്ട് 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയായെന്ന് നടി പറഞ്ഞു.ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ഈ സന്തോഷം സാമന്ത തന്നെയാണ് ആരാധകരുമായി പങ്കു വച്ചത്.

രാവിലെ എഴുന്നേറ്റപ്പോഴാണ് സിനിമയില്‍ എത്തിയിട്ട് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയായെന്ന കാര്യം ഓര്‍മ്മയില്‍ വന്നത്. ആക്ഷന്‍, ലൈറ്റുകള്‍, ക്യാമറ, സമാനതകളില്ലാത്ത നിമിഷങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളുടെ 12 വര്‍ഷമാണ് പൂര്‍ത്തിയായതെന്നും താരം പറഞ്ഞിരിക്കുകയാണ്. സിനിമയുമായുള്ള പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല. സമാനതകളില്ലാത്ത നിമിഷങ്ങളാണ് കടന്നുപോയതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ അനുഗൃഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്‌തരായ ആരാധകരെയും നേടിയതിന് ഞാന്‍ നന്ദിയുള്ളവളാണ് എന്നാണ് സാമന്ത പറയുന്നത്. സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം വ്യക്തമാക്കി.

സാമന്തയ്‌ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ അനുപമ പരമേശ്വരന്‍, രശ്‌മിക മന്ദാന,​ ​റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങള്‍  രംഗത്ത് വന്നിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രം യേ മായേ ചേസാവേയിലൂടെയായിരുന്നു താരം സിനിമയിലേക്ക് രംഗത്ത് വന്നത്. പുഷ്പ 2വിലാണ് സാമന്ത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ചിത്രത്തിലെ ഐറ്റം സോംഗിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും കിട്ടിയിരിക്കുന്നത്.

Actress samantha words about her carrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക