Latest News

എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം; വെളിപ്പെടുത്തലുമായി സായി പല്ലവി

Malayalilife
എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം; വെളിപ്പെടുത്തലുമായി സായി പല്ലവി

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് സായിപല്ലവി. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അഭിനയത്തോടൊപ്പം താൻ ഒരു  മികച്ച ഒരു നര്‍ത്തകി കൂടിയാണ്എന്ന് പല വട്ടം സായി തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ താരം ഒരു ഡോക്ടർ കൂടിയാണ്.

പൊതുവേദികളിൽ ഏറെ പ്രത്യക്ഷപ്പെടുന്ന സായി അധികം സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കാറില്ല. അതോടൊപ്പം തന്നെ  രണ്ട് കോടി രൂപയുടെ ഫേസ്‌ക്രീമിന്റെ പരസ്യം താരം നിരസിച്ചതും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഇപ്പോൾ ആ പരസ്യം ഉപേക്ഷിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് താരം. ഒരുസമയത്ത് ഞാനും ഫേസ്‌ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. മുഖത്തെ പാടുകളും കുരുക്കളും പോകുന്നതിന് നിരവധി ക്രീമുകള്‍ ഞാനും പരീക്ഷിച്ചിട്ടുണ്ട്. വീടിന് പുറത്തു പോകാന്‍ പോലും മടിയായിരുന്നു. തന്നെയുമല്ല എന്നേക്കാളും ഇരുണ്ട നിറമാണ് എന്റെ അനുജത്തിക്ക്.

അവള്‍ ചില പച്ചക്കറി കഴിക്കാതിരിക്കുമ്‌ബോള്‍, ചേച്ചിയെ പോലെ നിറം വയ്ക്കണമെങ്കില്‍ ഇതെല്ലാം കഴിക്കണമെന്ന് അമ്മ പറയാറുണ്ടായിരുന്നു. നിറത്തിന്റെ പേരില്‍ ഒരാളുടെ മനസിനുണ്ടാകുന്ന മുറിവുകളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ എന്റെ സ്വന്തം സഹോദരിക്കു വേണ്ടിയെങ്കിലും എനിക്ക് ആ പരസ്യം നിരസിക്കണമായിരുന്നു. എന്റെ സഹോദരിക്കുവേണ്ടി അതെങ്കിലും ചെയ്യാതെ ഇത്രയും പണം കിട്ടിയിട്ട് എന്തു കാര്യം. അതെന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുസായ് പല്ലവി ആ അഭിമുഖത്തില്‍ പറഞ്ഞു.

Actress sai pallavi words about her sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക