കഴിഞ്ഞ ദിവസം മലയാളികള്‍ കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ആയിരുന്നു സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ സൈന്യം എത്തി മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഈ പൂച്ചെണ്ടുകളും പ്രകീര്‍ത്തനങ്ങളും മറ്റു പലതും ആയേനെ എന്നാണ് നടി സാധിക വേണുഗോപാല്‍ പറയുന്നത്. ഇന്ന് മാത്രമല്ല ഇന്ത്യന്‍ ആര്‍മി എന്നും നമുക്കൊപ്പം ഉണ്ട്. ഒരു പ്രത്യേക പ്രവര്‍ത്തിക്കോ ദിവസത്തിനോ ആയി കാത്തു നില്‍ക്കാതെ ഇടക്കൊക്കെ അവരെ ബഹുമാനിക്കാം എന്നാണ് സാധിക പറയുന്നത്.
സാധികയുടെ കുറിപ്പ്:
ദിവസവും അതിര്‍ത്തിയില്‍ ജീവന്‍ മരണ പോരാട്ടം നടത്തി രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്ന ഇന്ത്യന്‍ ആര്‍മിക്കു കയ്യടി കിട്ടാന്‍ നാം ജീവിക്കുന്ന സ്ഥലത്തു വന്നു ഒരു മിഷന്‍ സക്‌സസ് ആക്കി അത് പ്രൂവ് ചെയ്യേണ്ടി വരുന്നു എന്നത് എത്ര സങ്കടകരമായ അവസ്ഥ ആണ്.
ഇന്ന് ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഈ പൂച്ചെണ്ടുകളും പ്രകീര്‍ത്തനങ്ങളും മറ്റു പലതും ആയേനെ… കേരളീയന്‍ എന്ന് പറയുന്ന പലര്‍ക്കും ഇന്ത്യക്കാരന്‍ ആണെന്ന് പറയാന്‍ അപമാനം. ഇന്ത്യന്‍ ആര്‍മി എന്നും നമുക്കൊപ്പം ഉണ്ട് ഭാരതം ആണ് അവരുടെ ഓരോരുത്തരുടെയും ശ്വാസവും, ജീവനും, ഭാരതത്തിന്റെ സുരക്ഷ ആണ് അവരുടെ ലക്ഷ്യം.
അവര്‍ ഉണര്‍ന്നിരിക്കുന്നെടുത്തോളം ഇവിടെ സുരക്ഷയുടെ പേരില്‍ ആരുടെയും ഉറക്കം ഇല്ലാതാവില്ല. അതുകൊണ്ട് ഒരു പ്രത്യേക പ്രവര്‍ത്തിക്കോ ദിവസത്തിനോ ആയി കാത്തു നില്‍ക്കാതെ ഇടക്കൊക്കെ അവരെ ഒക്കെ ഒന്ന് ബഹുമാനിക്കാം. അവര്‍ക്കായി ഒരു അഭിനന്ദന പോസ്റ്റ് ഒക്കെ ഇടാം ഇതെല്ലാം അവര്‍ കാണാന്‍ വേണ്ടി അല്ല അവരാരും അത് പ്രതീക്ഷിക്കുന്നും ഇല്ല്യ.
നിസ്വാര്‍ത്ഥമായ അവര്‍ക്കൊപ്പം എന്നും നമ്മള്‍ ഉണ്ടെന്നു ഒറ്റകെട്ടായി വിളിച്ചു പറയാന്‍ ആ പോസ്റ്റിനു ഒരു പക്ഷെ കഴിഞ്ഞേക്കാം. ആ ഒരു വക്കില്‍ ഒരുപാട് ശക്തി ഉണ്ട്, സ്‌നേഹം ഉണ്ട്, മമത ഉണ്ട്. കുടുംബത്തെ പിരിഞ്ഞു രാജ്യത്തിനായി ജീവിക്കുന്ന അവര്‍ക്കും, അവരെ പിരിഞ്ഞു ഓരോ ദിവസവും പ്രാര്‍ത്ഥനയോടെ കഴിയുന്ന അവരുടെ കുടുംബത്തിനും അതൊരു വലിയ ആശ്വാസം ആകും.