Latest News

പ്രണയകാലത്ത് കുറേ പേർ പാര വെച്ചിട്ടുണ്ട്; വിവാഹം എതിർപ്പില്ലാതെ നടന്നതിനെ കുറിച്ച് രശ്മി ബോബൻ

Malayalilife
 പ്രണയകാലത്ത് കുറേ പേർ പാര വെച്ചിട്ടുണ്ട്; വിവാഹം എതിർപ്പില്ലാതെ നടന്നതിനെ കുറിച്ച് രശ്മി ബോബൻ

ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബന്‍. താരത്തിന്റെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രശ്മി സോമന്‍. തടിച്ച ശരീര പ്രകൃതിയാണ് താരത്തിന്റേത്. തന്റെ ശരീരത്തെക്കുറിച്ച് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചൊക്കെ രശ്മി വെളിപ്പെടുത്തി എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താരം പ്രണയ കാലത്തെ കുറിച്ചുള്ള വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പ്രണയകാലത്ത് കുറേ പേർ പാര വെച്ചിട്ടുണ്ട്. അറിയപ്പെടുന്ന ആർട്ടിസ്റ്റാണ്. അവരുമായി നല്ല സൗഹൃദത്തിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് പേര് പറയുന്നില്ല. അവർ അമ്മയോട് ബോബൻ ചേട്ടനെ കുറിച്ച് പോയി പറഞ്ഞത്.. ‘എന്തിനാ സത്യാമ്മ, നിങ്ങൾ ഈ തങ്കം പോലത്തെ കൊച്ചിനെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് അയക്കുന്നതെന്ന്’.ഇത് കേട്ടതോടെ അമ്മയ്ക്ക് ടെൻഷനായി.

കാരണം കല്യാണം ഏകദേശം തീരുമാനിച്ച സമയമാണത്. ഇൻഡസ്ട്രിയിൽ നിൽക്കുന്നവർ തന്നെ പറയുമ്പോൾ എങ്ങനെയാണെന്ന് ഓർത്ത് അവർക്ക് ടെൻഷനായി. ഇപ്പോൾ ഞങ്ങൾക്കുള്ള ഒരു കോമൺ ഫ്രണ്ടും ‘നിങ്ങൾക്ക് ഈ ബന്ധം വേണോ’ എന്ന് ചോദിച്ചിട്ടുണ്ട്’.ബോബനുമായി നല്ല സൗഹൃദമുള്ളവർ തന്നെയായിരുന്നു അത്. അന്ന് എന്തെങ്കിലും പ്രശ്‌നം ഉള്ളത് കൊണ്ടായിരിക്കും, അങ്ങനെ രണ്ട് പേർ ഈ കല്യാണം വേണ്ടെന്ന നിലയിൽ പറഞ്ഞു. ഇതോടെ അച്ഛൻ ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അന്നേരം ആരും മോശം പറഞ്ഞില്ല. അങ്ങനെയാണ് വിവാഹം എതിർപ്പില്ലാതെ നടന്നത്. ഇപ്പോൾ ബോബൻ എന്റെ വീട്ടിലെ കണ്ണിലുണ്ണി ആണ്.

Actress reshmi boban words about love marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക