ഒരു കൂട്ടം പുതുമുഖങ്ങളുമായി ആവേ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ അമല്‍ വര്‍ക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഉയിരെ ഉന്നെയ് തേടി'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. വയനാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ പ്രണയ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയ്യാറാക്കുന്നത്.
ഇബി 8 കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ പോള്‍ മാത്യു, ദിയ, അമല്‍ ജോണ്‍ എ.വി എന്നിവര്‍ക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ഡിസംബറില്‍ റിലീസിന് എത്തുന്ന ചിത്രം വയനാട്, എരുമാട്,, താളൂര്‍ നീലഗിരി കോളേജ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ക്രിയേറ്റീവ് ഡയറക്ടര്‍: അനന്തു അജ്മല്‍, ഡി.ഓ.പി: ഭരത് രാധാകൃഷ്ണന്‍, മ്യൂസിക്: സൗരവ്, എഡിറ്റിംഗ്: രാഹുല്‍ കെ. ആര്‍, അസോസിയേറ്റ്: ഡാനി.എം, മീഡിയ പ്രമോഷന്‍: ബി.സി ക്രിയേറ്റീവ്‌സ്.