മലയാള സിനിമ-സീരിയല്‍ രംഗത്ത് സുപരിചിതമായ മുഖവും ശബ്ദവുമാണ് നടി പ്രവീണയുടേത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. വിവാഹത്തിനുശേഷവും അഭിനയ രംഗത്ത് സജീവമായിരുന്ന പ്രവീണ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥിരമായി കാര്‍ ആക്‌സിഡന്റ് ആക്കുന്ന ഭാഗ്യലക്ഷ്മിയുടെ കുസൃതിയെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ഞങ്ങള്‍ ഒന്നിച്ച് ഫെഫ്കയുടെ യോഗത്തിന് പോയ അനുഭവം മറക്കാന്‍ കഴിയില്ല. ഒരുമിച്ച് ഒരു കാറില്‍ ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞുളള ഒരു യാത്ര. എല്ലാ കാര്യങ്ങളും വളരെ ഓപ്പണായി പറയുന്ന ആളാണ് ഭാഗ്യലക്ഷ്മി ചേച്ചി. അങ്ങനെയുളളവര്‍ക്കാണല്ലോ അഹങ്കാരി എന്ന പേര് വരുന്നത്, പ്രവീണ പറയുന്നു. പിന്നെ ഭാഗ്യലക്ഷ്മി ചേച്ചിയുടെ മറ്റൊരു രസകരമായ കാര്യം പറഞ്ഞാല്‍ കാര്‍ കൊണ്ട് ആക്‌സിഡന്റ് ആക്കുന്നത് ചേച്ചിക്ക് ഒരു സ്ഥിരം പരിപാടിയാണ്. നല്ല ഡ്രൈവറാണ് എന്നൊക്കെയാണ് വയ്പ്പ്. പക്ഷേ കാര്‍ കൊണ്ടുളള തട്ടലും മുട്ടലും സ്ഥിരം പരിപാടിയാണ്. ഒരിക്കല്‍ എറണാകുളത്ത് നിന്ന് വരുമ്പോള്‍ കെഎസ് ആര്‍ടിസി ബസില്‍ കാര്‍ കൊണ്ട് ഉരച്ച ശേഷം അവിടെ നിന്ന് എന്നെ വിളിക്കുന്നു.
അടുത്ത കാറും ഇടിച്ചു കേട്ടോ എന്നൊക്കെ ചിരിച്ചുകൊണ്ട് പ്രവീണ പറഞ്ഞു. അതാണ് ഭാഗ്യലക്ഷ്മി ചേച്ചി. എന്റെ മറ്റൊരു വലിയ ആഗ്രഹം ഞാന്‍ ചെയ്യുന്ന ശക്തമായ ഒരു കഥാപാത്രത്തിന് ചേച്ചി ശബ്ദം നല്‍കണം എന്നുണ്ട്. ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹമാണത്, അഭിമുഖത്തില്‍ പ്രവീണ പറഞ്ഞു.നായികയായും സഹനടിയായുമെല്ലാം മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന താരമാണ് പ്രവീണ. നടി പ്രേക്ഷകര്‍ക്ക് മുന്നിൽ സിനിമകള്‍ക്ക് പുറമെ സീരിയലുകളിലൂടെയും എത്തിയിരുന്നു. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മലയാളത്തിന് പുറമെ തിളങ്ങി നടി. പ്രവീണ അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു.