Latest News

ജോലി ഉപേക്ഷിക്ക ണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല; സ്ത്രീകള്‍ക്ക് മാതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നത് സ്വാഭാവികമാണ്: മിയ ജോർജ്

Malayalilife
ജോലി ഉപേക്ഷിക്ക ണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല;  സ്ത്രീകള്‍ക്ക് മാതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നത് സ്വാഭാവികമാണ്: മിയ ജോർജ്

ലയാള സിനിമയുടെ ഭാഗമായ സുന്ദരിയായ നായികയാണ് നടി മിയ ജോർജ്. മിനിസ്ക്രീനിലൂടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് ചുവടു വച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഇന്ന് താരത്തിന് ലൂക്ക എന്നൊരു മകൻ കൂടി ഉണ്ട്. എന്നാൽ ഇപ്പോൾ മകൻ വന്നതിന് ശേഷമുള്ള ജീവിതത്തിലെ മാറ്റത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി മിയ, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മിയ മനസ് തുറന്നത്.

 ജോലിയും വ്യക്തജീവിതവും ബാലന്‍സ് ചെയ്തു പോകണം എന്നുള്ളത് ആദ്യമേ എടുത്ത ഒരു തീരുമാനമാണ്. ജോലി ഉപേക്ഷിക്ക ണമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഗര്‍ഭ കാലത്തും കഴിയാവുന്ന രീതില്‍ ജോലി തുടരാന്‍ ശ്രമിച്ചത്. പ്രസവം കഴിഞ്ഞ അഞ്ചു മാസത്തിനു ശേഷം പതിയെ ജോലിയില്‍ പ്രവേശിച്ചു. ഏതു തൊഴില്‍ രംഗത്തായാലും സ്ത്രീകള്‍ക്ക് മാതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നത് സ്വാഭാവികമാണ്. അതിനാവശ്യമായ അവധി എടുത്ത് മടങ്ങി എത്തുക എന്നതും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ എനിക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. അക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് മിയ വെളിപ്പെടുത്തി.

മടങ്ങി വരവില്‍ ഒരുപാട് സന്തോഷമുണ്ട്. ഷോയില്‍ വരുന്ന ഓരോ ദിവസവും പുതിയ അനുഭവമായിട്ടാണ് തോന്നുന്നത്. ഒരുപാട് കാര്യങ്ങള്‍ പുതുതായി പഠിച്ചുവരികയാണ്. അതിന് മികച്ച അവസരം ലഭിക്കുന്നു. ഓരോരുത്തരുടേയും വ്യത്യസ്തമായ പെര്‍ഫോമന്‍സുകള്‍ നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. വിധികര്‍ത്താവ് എന്ന നിലയില്‍ മികച്ച പ്രകടനങ്ങളെ വിലയിരുത്തുന്നത് ശ്രമകരമാണ്. വലിയ ഉത്തരവാദിത്വമുള്ള ജോലിയാണെങ്കിലും ഈ റോള്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട് മിയ റിയാലിറ്റി ഷോ അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.z

Read more topics: # Actress miya george,# words goes viral
Actress miya george words goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES