തെന്നിന്ത്യൻ സിനിമ ലോകത്തെ ശ്രദ്ധേയായ താരമാണ് നടി തൃഷ. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ലോക്ക് ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാകാറുണ്ട് നടി. എന്നാൽ ഇപ്പോൾ തൃഷയ്ക്കെതിരെ നടിയും മുൻ ബിഗ് ബോസ് താരവുമായ മീര മിഥുൻ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് നിരവധി തെന്നിന്ത്യൻ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ നടി മീര മിഥുൻ ഗുരുതര ആരോപണവുമായി തൃഷയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീര ഉയർത്തുന്ന ആരോപണം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര പറഞ്ഞിരുന്നു.
‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ.’ എന്നുമാണ് മീര ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.
തമിഴിലെ എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന് തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.