ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടി മീന. മലയാള സിനിമ മേഖലയിൽ ഒരു കാലത്ത് താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ സജീവമായാ താരം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ മുപ്പതോളം സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്. സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീന.
പ്രേക്ഷകരിലും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കാലങ്ങള്‍ കടന്ന് പോകവെ സംഭവിച്ചുവെന്ന് മീന ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. ആദ്യ കാലങ്ങളില്‍ തനിക്ക് ഒരു കഥാപാത്രം ഏറ്റെടുക്കുമ്പോള്‍ അത് പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്ന് കൂടി ചിന്തിക്കേണ്ടിയിരുന്നു. എന്നാല്‍ കാലത്തിനൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതിയും വളര്‍ന്ന്. ഇപ്പോള്‍ അവര്‍ക്ക് സ്‌ക്രീനില്‍ കാണുന്നത് കഥാപാത്രം മാത്രമാണെന്ന തിരിച്ചറിവുണ്ട്. അതിനാല്‍ ഇനി വില്ലത്തി വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ഈ മുപ്പത് വര്‍ഷത്തിനിടയില്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മീന വേഷമിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങളുടെ നായികയായി. എങ്കിലും തന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളില്‍ ഇപ്പോഴും മീനയ്ക്ക് നിരാശയുണ്ട്. ഹരികൃഷ്ണന്‍സ്, തേവര്‍ മഗന്‍, പടയപ്പ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലേക്ക് അവസരം ലഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അതിന്റെ ഭാഗമാകാന്‍ മീനയ്ക്ക് കഴിഞ്ഞിരുന്നില്ല.
സിനിമ ജീവിതത്തില്‍ ഒരു കഥാപാത്രത്തെ തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോയിരുന്നു. എന്നാല്‍ ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കാന്‍ തനിക്ക് കഴിയില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയൊരു സങ്കടം തന്നെയാണെന്ന് മീന പറയുന്നു. തനിക്കൊപ്പം അഭിനയിച്ചവരെല്ലാം കോളേജ് വിദ്യാര്‍ത്ഥികളുടെ വേഷം ചെയ്തിട്ടുണ്ട്. അത് പോലെ തന്നെ നര്‍ത്തകിയുടെയും. പക്ഷെ തനിക്ക് ആ കഥാപാത്രങ്ങളും ചെയ്യാനില്ല എന്നും താരം വെളിപ്പെടുത്തുന്നു.