Latest News

അമ്മയോളം വളർന്ന് മകൾ ; സാരിയിൽ അതീവ സുന്ദരിയായി നടി മഞ്ജു പിള്ളയ്ക്കൊപ്പം മകളും; ചിത്രം വൈറൽ

Malayalilife
അമ്മയോളം വളർന്ന് മകൾ ; സാരിയിൽ അതീവ സുന്ദരിയായി നടി മഞ്ജു പിള്ളയ്ക്കൊപ്പം മകളും; ചിത്രം വൈറൽ

മലയാള സിനിമ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലിയായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന മഞ്ജു പിള്ള ഇപ്പോള്‍ 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നത്. മഞ്ജുവിൻ്റെ മകൾ ദയയോടൊപ്പം ഉള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ദയയും മഞ്ജുവും ഒരുപോലെ ഒരുങ്ങി സാരി ഉടുത്തിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മയെക്കാളും മകൾ വളർന്നു എന്നും അമ്മയെപ്പോലെ സുന്ദരിയായി എന്നൊക്കെയാണ് ആരാധകർ പറയുന്നത്. ലൈക്ക് മദർ ലൈക്ക് ഡോട്ടർ എന്നാണ് മഞ്ജു ഈ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. നിരവധി താരങ്ങളും ആരാധകരും ഇതിൻ്റെ താഴെ കമൻ്റ് ചെയ്ത് എത്തി. റിമി ടോമി, സൈനോര , ബീന ആൻറണി, വീണ നായർ , സരയൂ എന്നീ താരങ്ങളും ഇതിൻ്റെ താഴെ അമ്മയെക്കുറിച്ചും മകളെ കുറിച്ചും പരാമർശിച്ചെത്തി. അമ്മയുടെയും മകളുടെയും പുതിയ ലുക്കിൽ ഉള്ള സാരി ചിത്രങ്ങൾ ആരാധകർ ശരിക്കും പറഞ്ഞാൽ ഏറ്റെടുത്തു. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനാണ് മഞ്ജുപിള്ളയുടെ ഭര്‍ത്താവ്. ഭർത്താവ് തന്നെയാണ് ഇവരുടെ ഈ ചിത്രം എടുത്തിരിക്കുന്നത്. 

ടയ്ക്ക് മകൾ ദയ ഇവരുടെ കൂടെ അല്ല താമസിക്കുന്നതെന്ന് താരം തുറന്നു പറഞ്ഞിരുന്നു. മകള്‍ ഞങ്ങളോടൊപ്പം അല്ല താമസമെന്ന് ഒരു പരിപാടിക്കിടെയാണ് മഞ്ജു തുറന്നു പറഞ്ഞിരുന്നത്. മകള്‍ മഞ്ജുവിന്റെ അമ്മയോടൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ് എന്നാണ് മഞ്ജു പറഞ്ഞത്. നടിയുടെ അമ്മയ്ക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് തനിക്ക് അവിടെ പോയി നിന്ന് അമ്മയെ ശുശ്രൂഷിക്കുവാന്‍ സാധിക്കില്ല. ഷൂട്ടിംഗും പരിപാടികളും എല്ലാം മുടക്കേണ്ടി വരും. അതുകൊണ്ട് തനിക്കു വേണ്ടി മകള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയാണ് എന്നാണ് മഞ്ജു അന്ന് മകളെക്കുറിച്ച് പറഞ്ഞത്. അതുപോലെതന്നെ മഞ്ജുവും ഭര്‍ത്താവും ഷൂട്ടിങ് തിരക്കില്‍ ആകുമ്പോള്‍ വീട്ടില്‍ മകള്‍ ഒറ്റക്കാണ് എന്നും വീട്ടിലെ ജോലിക്കാരുടെ കൂടെയാണ് ഏറെ സമയമെന്നും മഞ്ജു പറയുന്നു. അങ്ങനെ വളരേണ്ട കുട്ടിയല്ല ദയ. അതുകൊണ്ടു തന്നെ അവള്‍ അമ്മയ്ക്കും അമ്മ അവള്‍ക്കും കൂട്ടാവുന്ന രീതിയില്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയാണ് എന്നാണ് മഞ്ജുപിള്ള പറഞ്ഞു. 

സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമാണ് മഞ്ജു. ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ഗംഭീര പ്രകടനമാണ് നടി മഞ്ജു പിള്ള കാഴ്ചവെച്ചത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാള സിനിമയില്‍ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു മഞ്ജു. എന്നാല്‍ പിന്നീട് സീരിയലുകളിലേക്കും ടെലിവിഷന്‍ പരിപാടികളിലേക്കും മാറി. മലയാള സിനിമാ സീരിയല്‍ നടനായ മുകുന്ദന്‍ മേനോനെയാണ് മഞ്ജു പിള്ള ആദ്യം മഞ്ജു വിവാഹം ചെയ്തത്. ഈ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു. പിന്നീടാണ് സുജിത്ത് വാസുദേവനെ വിവാഹം കഴിച്ചത്. ഇതൊക്കെ തന്നെയും മലയാളികൾക്ക് കാണാപാഠമാണ്. മഞ്ജു ചെയ്യുന്ന ഓരോ കഥാപാത്രവും ആരാധകർ നിമിഷം കൊണ്ട് ഏറ്റെടുക്കാറുണ്ട്. മഞ്ജു ചെയ്യുന്ന തമാശകൾ നിറഞ്ഞ എല്ലാ കഥാപാത്രവും മലയാളികൾക്ക് വലിയ ഇഷ്ടമാണ്. 

Actress manju pilla new photo with daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക