ബോളിവുഡിന്റെ പ്രിയ താരമാണ് മാധുരി ദീക്ഷിത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. നായികയായും നർത്തകിയായും എല്ലാം തന്നെ താരത്തിന് ആരാധകരുടെ മുന്നിൽ തിളങ്ങാൻ ഉള്ള ഭാഗ്യയും സിദ്ധിച്ചിട്ടുണ്ട്. ഹിന്ദി സിനിമാലോകം ഒന്നാകെ 1990-കളും 2000-ന്റെ തുടക്കവുമെല്ലാം അടക്കിവാണ നടിമാരിൽ ഒരാളാണ് മാധുരി ദീക്ഷിത്. കരിയറിന്റെ പ്രധാന കാലഘട്ടം എല്ലാം തന്നെ കടന്നു പോയെങ്കിലും ഇപ്പോഴും സിനിമാലോകത്ത് സജീവമാണ് താരം. എന്നാൽ ഇപ്പോൾ തന്റെ നായകന്മാരെക്കുറിച്ചുള്ള മാധുരിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്കിയ അഭിമുഖത്തിലാണ് മാധുരി മനസ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
''ഷാരൂഖ് ഖാന് വളരെ മാന്യനാണ്. നീ കംഫര്‍ട്ടബിള്‍ ആണോ, നീ ഓക്കെ ആണോ എന്നൊക്കെ ചോദിക്കും. വളരെയധികം കരുതലുള്ള വ്യക്തിയാണ് അദ്ദേഹം. അക്ഷയ് കുമാറിന് സ്വയം തെളിയിക്കാന്‍ ഇഷ്ടമാണ്. സെറ്റില്‍ എപ്പോഴും തമാശകള്‍ ഒപ്പിക്കുകയും ചെയ്യും. സെയ്ഫിന്റെ വണ്‍ ലൈനറുകള്‍ വളരെയധികം തമാശ നിറഞ്ഞതായിരിക്കും. അതേസമയം സല്മാന് ഖാന് കുസൃതിക്കാരനാണ്. സല്മാന്് ശാന്തനായ വ്യക്തിയാണ്. പക്ഷെ അദ്ദേഹത്തിന്റെതായ സ്റ്റൈലുണ്ട് സല്മാന് ഖാന്'' എന്നാണ് നായകന്മാരെക്കുറിച്ച് മാധുരി പറഞ്ഞത്.
''ഞാന്‍ ഒന്നോ രണ്ടോ വര്‍ഷത്തിന്റെ വ്യത്യാസത്തില്‍ ഒരു സിനിമ ചെയ്താല്‍ പോലും അതിനെ എന്റെ തിരിച്ചുവരവായാണ് കാണുക. എത്രതവണയാണ് ഞാന്‍ തിരിച്ചുവരിക? സത്യത്തില്‍ ഞാന്‍ ഒരിക്കലും സിനിമ വിട്ട് പോയിട്ടില്ല. വിവാഹത്തിന്് ശേഷമാണ് ഞാന്‍ ദേവ്്ദാസില് അഭിനയിക്കുന്നത്. പുക്കാറും ഹം തുമാരേ ഹേ സനവും ഞാന്‍ വിവാഹത്തിന് ശേഷമാണ് പൂര്‍ത്തിയാക്കുന്നത്. എനിക്ക് മക്കളുണ്ടായപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ മാറി നിന്നു. പക്ഷെ അത് നായകനും ചെയ്യാറുള്ളതല്ലേ. ആമിര്‍ ഖാന്റെ സിനിമകള്‍ക്കിടയില്‍ രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളയുണ്ടാകും. പക്ഷെ ആരും ആമിര്‍ തിരിച്ചുവരികയാണെന്ന് പറയുന്നില്ല'' എന്നാണ് മാധുരി പറഞ്ഞത്.
തനിക്ക് അഭിനയത്തോടും നൃത്തത്തോടുമുള്ള അഭിനിവേശന്റെ ഉപോത്പന്നമാണ് സ്റ്റാര്‍ഡം എന്നാണ് മാധുരി പറയുന്നത്. എന്നാല്‍ സ്റ്റാര്‍ഡം മൂലമുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെക്കുറിച്ചും മാധുരി ബോധവതിയാണ്. ''നമ്മള് സ്വയം കുറച്ചധികം ഗൗരവ്വമായി എടുത്താല്‍ അത് അപകടമാകും'' എന്നാണ് സ്റ്റാര്ഡമിനെക്കുറിച്ച് മാധുരി പറയുന്നത്. അതേസമയം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ദ ഫെയിം ഗെയിം. ബിജോയ് നമ്പ്യാരും കരിഷ്മ കോഹ്ലിയുമാണ് ദ ഫെയിം ഗെയിം സംവിധാനം ചെയ്തിരിക്കുന്നത്. മാധുരിയ്ക്കൊപ്പം സഞ്ജയ് കപൂറും മാനവ് കൗളുമാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കരണ്‍ ജോഹറാണ് നിര്‍മ്മാതാവ്. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായും നിറഞ്ഞു നില്‍ക്കുകയാണ് മാധുരി.