മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. എന്നാൽ ഇപ്പോൾ താരം വിവാഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹം കഴിച്ച് നല്ലൊരു പങ്കാളി കൂടെയുണ്ടായിരുന്നങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് മുന്‍പൊരിക്കല്‍ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.
വിവാഹം കഴിച്ചില്ലെങ്കിലും താനിപ്പോഴും സന്തോഷവതിയായിട്ടാണ് ജീവിക്കുന്നത്. ജീവിതത്തില്‍ അത് മതി. ഇനിയിപ്പോള്‍ നല്ലൊരു പങ്കാളി വരികയാണെങ്കില്‍ അന്നേരം അതിനെ കുറിച്ച് ആലോചിക്കാമെന്നും ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. ഒരു സുഹൃത്തിനെയോ പങ്കാളിയെയോ വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നാണ് അവതാരകന്‍ ലക്ഷ്മിയോട് ചോദിച്ചത്. ‘ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയും സമാധാനം ഉള്ളവളുമാണ്. വിവാഹം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഈ പ്രായത്തില്‍. പക്ഷേ ഒരു നല്ല പങ്കാളിയെ കിട്ടിയാല്‍ എന്തുകൊണ്ട് ആയിക്കൂടാ. അതിന് വേണ്ടി ടെന്‍ഷനടിച്ച് നടക്കുകയല്ല ഞാന്‍. നിങ്ങള്‍ ജീവിതം നന്നായി കൊണ്ട് പോവുക. അതിലൊരു പങ്കാളിയെ കിട്ടിയാല്‍ അതും നല്ലതാണ്. ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഞാനിപ്പോള്‍ ആ സ്‌റ്റേജിലാണെന്ന്’ ലക്ഷ്മി വ്യക്തമാക്കുന്നു.
കൊവിഡ് കാലത്ത് താന്‍ കുറേ കാര്യങ്ങള്‍ ആസ്വദിച്ചിരുന്നു. ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഔട്ട് സൈഡ് ക്ലീന്‍, മൈന്‍ഡ് ക്ലീനിങ്. ഹാര്‍ട്ട് ക്ലീനിങ്, തുടങ്ങി എല്ലാത്തരം ക്ലീനിങ്ങും ആ സമയത്ത് നടത്തി. സിനിമയുടെ ഷൂട്ടിങ്ങ്, അതിന് ശേഷം അതിഥിയായി പോവുന്നു, തുടങ്ങി ഒരുപാട് പ്രഷറുകള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. കൊവിഡ് കാലത്ത് അതൊന്നുമില്ല. ഡാന്‍സ് പ്രോഗ്രാമുകള്‍ പോലും ഇല്ലായിരുന്നു. എനിക്ക് എപ്പോഴും എന്റെ അഭിനയത്തെ കുറിച്ച് സംശയം ഉണ്ടാവും. സംവിധായകന്‍ ഓക്കെ ആണെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ മിണ്ടില്ല. പക്ഷേ അതില്ലെങ്കില്‍ സാര്‍ ഒരു തവണ കൂടി ചെയ്യാം എന്ന് പറഞ്ഞ് പുറകേ പോവും. ഇത് കാണുമ്ബോഴാണ് ജയറാം എന്നെ ഡൗട്ട് റാണി എന്ന് വിളിക്കുന്നത്. എനിക്ക് സംതൃപ്തി വരാത്തത് കൊണ്ടാണ് താനങ്ങനെ ചോദിക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.