സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടിയുറക്കിയ നടിയാണ് കവിയൂർ പൊന്നമ്മ. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകർക്ക് ഇടയിലേക്ക് സജീവയായത്. തുടർന്ന് നിരവധി നായകന്മാരുടെ 'അമ്മ കഥാപാത്രമായി പ്രേക്ഷക മനസ്സ് കീഴടക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ മോഹന്‍ലാലിനെ ആദ്യം സ്‌ക്രീനില്‍ കണ്ട് ബാലചന്ദ്രമേനോനോട് താന്‍ പറഞ്ഞ കാര്യം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അംബികയുമൊന്നിച്ചുളള ഒരു പാട്ട് സീന്‍ കണ്ടപ്പോള്‍ മോഹന്‍ലാലിനെ ചൂണ്ടിപറഞ്ഞ കാര്യമാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. അന്ന് ഞാന്‍ ഒരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവിടെ ബാലചന്ദ്ര മേനോന്റെ കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുന്നുണ്ടായിരുന്നു എന്ന് നടി പറയുന്നു. ആ സിനിമയില്‍ മോഹന്‍ലാലും അംബികയും ഒന്നിച്ചുളള ഒരു പാട്ട് സീന്‍ കണ്ടിട്ട് പോകാമെന്ന് ബാലചന്ദ്രമേനോന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെ ഞാന്‍ ആ പാട്ട് മുഴുവന്‍ കണ്ട് തീര്‍ന്നപ്പോള്‍ ലാലിനെ ചൂണ്ടി ഞാന്‍ പറഞ്ഞു. ഇതാണ് സിനിമയിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന്, കവിയൂര്‍ പൊന്നമ്മ പറയുന്നു.
ലാലിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചു. ഞങ്ങള്‍ തമ്മിലുളള അമ്മ മകന്‍ കെമിസ്ട്രി എല്ലാ സിനിമകളിലും നല്ല പോലെ വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. കിരീടം എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. എനിക്ക് ജീവിതം കൈവിട്ട് പോകുകയാണ് അമ്മേ എന്ന ലാലിന്‌റെ പറച്ചില്‍ എന്റെ ഉളളിലാണ് തട്ടിയത്. ഞാന്‍ ശരിക്കും വിതുമ്പിപോയ രംഗങ്ങളില്‍ ഒന്നാണത്. സിനിമയില്‍ അത്തരം നിമിഷങ്ങള്‍ അപൂര്‍വ്വമായാണ് സംഭവിക്കുന്നത് എന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.