ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം തമിഴകത്തിലേക്ക് ചേക്കേറിയ താരം അഭിനയിച്ചിരുന്ന മുതല്‍ കനവെ എന്ന ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്്തിരുന്നു. പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ സ്‌കൂളില്‍ പോകാന്‍ മഠി കാണിച്ച കാലത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ഹണി.
സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടെ അടങ്ങിയിരുന്ന് പഠിക്കാനൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. മടി കാരണം പനിയാണെന്നൊക്കെ പറഞ്ഞ് മാസങ്ങളോളം സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്നുണ്ട്. പത്തില്‍ ജോയിന്‍ ചെയ്യുന്ന സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലുമൊക്കെ വഴികണ്ടുപിടിക്കുമായിരുന്നു.
ഒറ്റമോളായതുകൊണ്ട് ഞാന്‍ പറയുന്ന കൊച്ചു കൊച്ചുകളളങ്ങളൊക്കെ അച്ഛനും അമ്മയും വിശ്വസിക്കും. സിനിമാതിരക്കുകള്‍ കാരണം എപ്പോഴും കോളേജില്‍ പോവാന്‍ പറ്റിയിരുന്നില്ല. ആലുവ സെന്റ് സേവ്യേഴ്‌സിലായിരുന്നു ഡിഗ്രി ചെയ്തത്. സ്ഥിരമായി കോളേജില്‍ പോയില്ലെങ്കിലും പറ്റുന്ന സമയത്തെല്ലാം പോയിരുന്നു. അവിടെ യൂണിഫോമുണ്ടായിരുന്നു. കോളേജില്‍ പോകുന്ന പോലെ തോന്നില്ല. സ്‌കൂളില്‍ പോകുന്ന അതേ ഫീലാണ്.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷായിരുന്നു മെയിന്‍. പല കാരണങ്ങളാല്‍ എഴുതാന്‍ കഴിയാതെ പോയെ പരീക്ഷകളുണ്ടായിരുന്നു. അതൊക്കെ എഴുതി. പ്രൊഫഷനും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. അധ്യാപകരൊക്കെ കാര്യമായി പിന്തുണച്ചുകൊണ്ടാണ് തനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.