അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ; ഇനീം ചെയ്യും; വിമര്‍ശകര്‍ക്ക് എതിരെ മറുപടിയുമായി നടി സനുഷ

Malayalilife
അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ; ഇനീം ചെയ്യും;  വിമര്‍ശകര്‍ക്ക് എതിരെ  മറുപടിയുമായി നടി സനുഷ

ബാലതാരമായി തന്നെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സനുഷ. തുടർന്ന് നിരവധി സിനിമകളിൽ നായികയായി തിളങ്ങുകയും ചെയ്തിരുന്നു. വിനയന്‍ സംവിധാനം ചെയ്ത 'നാളൈ നമതെ' എന്ന തമിഴ് ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. എന്നാൽ ഇപ്പോൾ തന്റെ നൃത്ത പ്രകടനത്തെ വിമര്‍ശിച്ചവര്‍ക്ക് വായടപ്പിക്കുന്ന വിധത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് സനുഷ. 

 ചിലര്‍ വിമര്‍ശനവുമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊതുവേദിയില്‍ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് രംഗത്ത് എത്തിയത്.  തന്റെ നൃത്തത്തെ പരിഹസിച്ചവര്‍ക്ക് അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് സനുഷ മറുപടി നല്‍കിയത്. 

അപ്പോ ഇതും വശമുണ്ട്ല്ലേ. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു വേദിയില്‍ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. അറിയുന്ന പണി എടുത്താ പോരേ മോളേഎന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്.അറിയുന്ന പണി തന്നെയാ ചേട്ടന്മാരേഇനീം ചെയ്യും എന്നു ഞാന്‍ പ്രസ്താവിക്കുകയാണ് വിഡിയോയ്‌ക്കൊപ്പം സനുഷ കുറിച്ചു.

ഇതുവരെയുള്ള തന്റെ ജീവിതയാത്രയില്‍ പിന്തുണയും പ്രചോദനവും നല്‍കി കൂടെ നിന്ന എല്ലാവരോടും സനു നന്ദിയും സ്‌നേഹവും അറിയിച്ചു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറല്‍ ആയിരിക്കുകയാണ്.

Actress Sanusha santhosh replay negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES