Latest News

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല; ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: നമിത പ്രമോദ്

Malayalilife
ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല; ആണും പെണ്ണും  ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: നമിത പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ നമിതയുടേതായി വന്ന ഫെമിനിസത്തെ കുറിച്ചുള്ള നമിതയുടെ വാക്കുകള്‍ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആണും പെണ്മും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരുപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരുപോലെ മുന്നോട്ട് പോകണമെന്നും നമിത പറയുന്നു. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടതെന്നും നമിത പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ താരത്തിന്റെ വാക്കുകള്‍  ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേര്‍ ആണ്  നമിതയെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് എത്തുന്നത്.  നമിത അഭിനയ രംഗത്തിലേക്ക് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് എത്തുന്നത്. എന്റെ മാനസപുത്രിയായിരുന്നു ആദ്യ പരമ്പര. പിന്നീട് അമ്മേ ദേവി, ഉള്ളടക്കം തുടങ്ങിയ പരമ്പരകളില്‍  അഭിനയിച്ച താരം ഇപ്പോൾ മലയാള സിനിമയിലെ പ്രിയ നായികാ കൂടിയാണ്.

Actress Namitha pramod words about feminism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES